കേരളം

kerala

ETV Bharat / state

അന്വേഷണത്തിന് ഇഡിയെ സ്വാഗതം ചെയ്യന്നുവെന്ന് കെടി ജലീല്‍

സ്വര്‍ണക്കടത്തുമായ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ പൂര്‍ത്തീകരിക്കാതെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ആരോപണം  സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍  സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍ വസ്‌തുതാ വിരുദ്ധമെന്ന് ജലീൽ  സ്വര്‍ണക്കടത്ത് കേസ്  സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കെ ടി ജലീല്‍  മുഖ്യമന്ത്രി കള്ളക്കടത്ത് നടത്തി എന്ന് ആരോപണം  kt jaleel supports pinarayi viajayan on swapna suresh allegations  kt jaleel on swapna suresh allegations
മുഖ്യമന്ത്രി കള്ളക്കടത്ത് നടത്തി എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല;സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്കെതിരെ കെ.ടി ജലീല്‍

By

Published : Jun 9, 2022, 3:49 PM IST

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കെ.ടി ജലീല്‍ വീണ്ടും രംഗത്ത്. സംസ്ഥാനത്തിൻ്റെ യശസ് ഇടിച്ചു താഴ്ത്താനേ ദുരാരോപണങ്ങൾ സഹായിക്കു. മുഖ്യമന്ത്രി കള്ളക്കടത്തിനു സഹായിച്ചു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞ ജലീല്‍ സ്വപ്‌നയുടെ ആരോപണങ്ങള്‍ യുഡിഎഫും ബി ജെ പിയും ചേർന്നു നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചു.

കെ ടി ജലീല്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

പൊതുപ്രവര്‍ത്തകരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താതെ അന്വേഷണ ഏജന്‍സികള്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം. സ്വര്‍ണക്കടത്തുമായ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ പൂര്‍ത്തീകരിക്കാതെ പ്രശ്‌നം പരിഹരിക്കപ്പെടില്ല. സോളാർ കേസിനും അത് ബാധകമാണെന്ന് ചോദ്യത്തിനു മറുപടിയായി ജലീൽ പറഞ്ഞു.

തനിക്കെതിരെ നടന്ന അന്വേഷണങ്ങളെക്കുറിച്ചും ജലീല്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് ഇഡിയെ സ്വാഗതം ചെയ്യുന്നു. തൻ്റെ സമ്പത്തും ധനവിനിയോഗവും ആർക്കും പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ ഒന്നും കണ്ടെത്താൻ കഴിയാത്തത് അത്ര സൂക്ഷ്മതയും സംശുദ്ധിയും ഉള്ളതുകൊണ്ടാണ്. എൻ്റെ ശമ്പളമല്ലാതെ ഒന്നും അക്കൗണ്ടിൽ ഉണ്ടായിരുന്നില്ല. മലപ്പുറത്തു നിന്നുള്ള കാക്ക ആയത് കൊണ്ട് എന്തെങ്കിലും കിട്ടും എന്നു കരുതിയാണ് പരിശോധിച്ചതെന്നും ജലീല്‍ ആരോപിച്ചു.

also read:'മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ കാണാന്‍ വന്നു, പിന്‍മാറാനാവശ്യപ്പെട്ടു' ; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സ്വപ്‌നയും സരിത്തും

ABOUT THE AUTHOR

...view details