തിരുവനന്തപുരം:മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ നടത്തിയ പ്രസ്താവനകൾ മന്ത്രിയോടുള്ള അവിശ്വാസം രേഖപ്പെടുത്താലാണ്. മന്ത്രി സ്ഥാനത്ത് തുടരാൻ കെ.ടി ജലീലിന് ധാർമിക അവകാശമില്ല. മന്ത്രി രാജിവെച്ചില്ലെങ്കിൽ രാജി വാങ്ങാൻ മുഖ്യമന്ത്രി തയ്യറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല - latest malayalam vartha updates
കെ.ടി ജലീൽ രാജിവെച്ചില്ലെങ്കിൽ രാജി വാങ്ങാൻ മുഖ്യമന്ത്രി തയ്യറാകണമെന്നും ചെന്നിത്തല
![കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ചെന്നിത്തല കെ.ടി ജലീൽ ഗവർണറുടെ നീക്കം സ്വാഗതർഹം യുണിവേഴ്സിറ്റി മാർക്ക് ദാനം latest malayalam vartha updates latest news updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5275763-thumbnail-3x2-chennitha.jpg)
കെ.ടി ജലീൽ രാജിവയ്ക്കണം; മാർക്ക് ദാനവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനുള്ള ഗവർണറുടെ നീക്കം സ്വാഗതർഹം: ചെന്നിത്തല
മാർക്ക് ദാനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാനുള്ള ഗവർണറുടെ നീക്കം സ്വാഗതർഹമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ഗവർണർ നടത്തിയ പ്രസ്താവന ഗൗരവതരമാണ് .അനധികൃത ഇടപെടലുകളിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മൂല്യങ്ങളെ മന്ത്രി തകർക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.