തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അതീവ രഹസ്യമായി ചോദ്യം ചെയ്‌ത വിവരം പുറത്തുവന്നതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ. "സത്യമേ ജയിക്കൂ.. സത്യം മാത്രം.. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്നും സംഭവിക്കില്ല.." മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
"സത്യമേ ജയിക്കൂ, സത്യം മാത്രം..": വിശദീകരണവുമായി കെ.ടി ജലീൽ - KT jaleel face book post
വെള്ളിയാഴ്‌ച രാവിലെ എൻഫോഴ്‌സ്‌മെന്‍റ് കൊച്ചി ഓഫിസിൽ വച്ച് മന്ത്രിയെ ചോദ്യം ചെയ്‌തിരുന്നു.
ജലീൽ
വെള്ളിയാഴ്‌ച രാവിലെ ഇ.ഡിയുടെ കൊച്ചി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ നടപടികൾ നടന്നത്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മൊഴിയെടുത്തെന്നാണ് വിവരം. മൊഴിയെടുക്കൽ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടന്നത് വൈകിട്ടോടെയാണ്.