കേരളം

kerala

ETV Bharat / state

കെ.ടി ജലീലിനെ സംരക്ഷിക്കാനൊരുങ്ങി സി.പി.എം; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

ജലീലിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് ഇ.ഡി ചെയ്‌തത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു എന്ന പ്രചരണം ശരിയല്ല എന്നും സി.പി.എം.

പ്രതിപക്ഷം  കെ.ടി ജലീൽ  സി.പി.എം  ഡയറക്‌ടറേറ്റ്  എൻഫോഴ്സ്മെൻ്റ്  k.t jaleel  protest
കെ.ടി ജലീലിനെ സംരക്ഷിക്കാനൊരുങ്ങി സി.പി.എം; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

By

Published : Sep 12, 2020, 11:31 AM IST

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാനൊരുങ്ങി സി.പി.എം. സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തതുകൊണ്ട് മാത്രം മന്ത്രി കെ.ടി ജലീൽ രാജിവക്കേണ്ട കാര്യമില്ലെന്ന് സി.പി.എം. ജലീലിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് ഇ.ഡി ചെയ്‌തത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു എന്ന പ്രചരണം ശരിയല്ല എന്നും സി.പി.എം വ്യക്തമാക്കി.

ജലീലിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം രാഷ്ട്രീയ നേട്ടത്തിനായാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ കെ.ടി.ജലീൽ രാജിവക്കുന്നത് ഇടത് മുന്നണിക്ക് ക്ഷീണമാകുമെന്നുമാണ് സി.പി.എം വിലയിരുത്തൽ. അതേസമയം മന്ത്രിയെ പ്രതിസ്ഥാനത്ത് നിർത്തുന്ന എന്തെങ്കിലും പുതിയ വിവരങ്ങൾ പുറത്ത് വന്നാൽ മാത്രം കൂടുതൽ ചർച്ചയും പ്രതികരണവും മതിയെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം.

ABOUT THE AUTHOR

...view details