തിരുവനന്തപുരം:സർവകലാശാല നിയമ ഭേദഗതി ബിൽ പരിഗണിക്കവേ സ്‌പീക്കർ എ എൻ ഷംസീറും ഭരണപക്ഷയംഗം കെ ടി ജലീലും തമ്മിൽ തർക്കം. ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത ജലീലിൻ്റെ പ്രസംഗം നീണ്ടപ്പോൾ ഇടപെടലുമായി സ്‌പീക്കർ രംഗത്തെത്തി. പ്രസംഗം അവസാനിപ്പിക്കാൻ ജലീലിനോട് ആവർത്തിച്ച് സ്‌പീക്കർ നിരവധി തവണ ആവശ്യപ്പെട്ടു.
എന്നാൽ ജലീൽ ഇതിന് വഴങ്ങിയില്ല. ഇതോടെ സ്‌പീക്കർ ഇടപെട്ട് ജലീലിൻ്റെ മൈക്ക് ഓഫ് ചെയ്‌തു. തുടർന്ന് കുട്ടനാട് എം എൽ എ തോമസ് കെ തോമസിന് സംസാരിക്കാൻ അനുമതി നൽകി. തോമസ് കെ തോമസ് സംസാരിക്കാൻ തയാറാകുമ്പോഴും ജലീൽ പ്രസംഗിക്കാൻ തുനിഞ്ഞു.