തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ ആരോപണങ്ങള്‍ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തു എന്നത് കൊണ്ട് മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെടുന്നതില്‍ അടിസ്ഥാനമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെടുന്നതില്‍ അടിസ്ഥാനമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ - kadakampally surendran
സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നത് അനാവശ്യ സമരങ്ങളാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കെ.ടി ജലീലന്‍റെ രാജി ആവശ്യപ്പെടുന്നതില്‍ അടിസ്ഥാനമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ജലീലിനെ ചോദ്യം ചെയ്തതിൽ പ്രമാദമായി ഒന്നുമില്ല. സോളാര്‍ കേസില്‍ മുൻ മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ ചോദ്യം ചെയ്യലിന് വിധേയരായിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നത് അനാവശ്യ സമരങ്ങളാണെന്നും കടകംപള്ളി പ്രതികരിച്ചു. കൊവിഡ് വ്യാപനമുണ്ടാക്കാന്‍ പ്രതിപക്ഷം കരാർ എടുത്തിരിക്കുകയാണെന്ന് സംശയിക്കുന്ന തരത്തിലാണ് ജനങ്ങളെ തെരുവിലിറക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
Last Updated : Sep 12, 2020, 4:07 PM IST