കേരളം

kerala

ETV Bharat / state

കെ.ടി ജലീൽ തലസ്ഥാനത്ത്; മുഖ്യമന്ത്രിയെ കണ്ടേക്കും - ജലീൽ ഇഡി ചോദ്യം ചെയ്യൽ

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ യുവജന സംഘടനകൾ സെക്രട്ടേറിയറ്റിലേയ്ക്ക് ഇന്ന് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

കെ.ടി ജലീൽ
കെ.ടി ജലീൽ

By

Published : Sep 14, 2020, 10:58 AM IST

തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ ചോദ്യം ചെയ്യലിന് ശേഷം തലസ്ഥാനത്തെത്തിയ മന്ത്രി കെ.ടി ജലീൽ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ഇ.ഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.ടി ജലീൽ മുഖ്യമന്ത്രിയ്ക്ക് മുന്നിൽ വിശദീകരിക്കും. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിൽ പോകാനുണ്ടായ സാഹചര്യവും മുഖ്യമന്ത്രിയോട് വിശദീകരിക്കുമെന്നാണ് സൂചന. വഴിനീളെ വലിയ പ്രതിഷേധങ്ങൾ ഏറ്റുവാങ്ങിയാണ് കഴിഞ്ഞ ദിവസം വളാഞ്ചേരിയിലെ വീട്ടിൽ നിന്നും മന്ത്രി തലസ്ഥാനത്ത് എത്തിയത്.

പ്രതിഷേധങ്ങളെ തുടർന്ന് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിന് സമീപത്തെ ജലീലിൻ്റെ വസതിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. അതേസമയം കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ സംഘടനകൾ സെക്രട്ടേറിയറ്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details