തിരുവനന്തപുരം:നിയമസഭയിൽ കെ.എം ഷാജിക്കെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ.ടി. ജലീൽ. തന്‍റെ പരാമർശം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി നിയമസഭയെ അറിയിച്ചു. കോളജിൽ പോകാത്ത കെ.എം ഷാജി ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് അഭിപ്രായം പറയേണ്ട എന്ന പരാമർശത്തിലാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്.
കെ.എം ഷാജിക്കെതിരെയുള്ള പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ.ടി ജലീല്‍ - പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച്
കോളജിൽ പോകാത്ത കെ.എം ഷാജി ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് അഭിപ്രായം പറയേണ്ട എന്നായിരുന്നു കെ.ടി ജലീലിന്‍റെ പരാമര്‍ശം

കഴിഞ്ഞ ദിവസം മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയാവതരണത്തിനിടെ കെ.എം ഷാജി സംസാരിച്ചതിനുള്ള മറുപടി നൽകുന്നതിനിടെയാണ് മന്ത്രി കെ.ടി ജലീൽ ഷാജിക്കെതിരെ പരാമർശം നടത്തിയത്. സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ബില്ലിന്മേലുള്ള ചർച്ചക്കിടെ കെ.എം ഷാജി വിഷയം വീണ്ടും സഭയിൽ വന്നു. താനും മന്ത്രിയും ഒരേ കോളജിലാണ് പഠിച്ചതെന്ന് ഷാജി മറുപടി നൽകി. കോളജിൽ പഠിക്കാത്തത് നിയമസഭാ സാമാജികരുടെ കുറവല്ലെന്ന് സ്പീക്കറും വ്യക്തമാക്കി. ഇതോടെ മന്ത്രി കെടി ജലീല്‍ ഖേദപ്രകടനം നടത്തുകയായിരുന്നു.