തിരുവനന്തപുരം: തനിക്ക് മോഹഭംഗമാണെന്ന് കെപിസി.സി പ്രസിഡൻ്റ് കെ.സുധാകരൻ പറയുന്നതിൽ കാര്യമില്ലെന്ന് കെടി ജലീൽ എംഎൽഎ. അഞ്ചുവർഷം തികച്ച് മന്ത്രിയായിരിക്കാൻ കഴിയാത്ത ആളാണ് സുധാകരൻ.
സുധാകരൻ അഞ്ച് വര്‍ഷം തികച്ച് മന്ത്രിയാവാൻ കഴിയാത്ത ആള്‍: കെടി ജലീൽ - കെടി ജലീൽ
കെടി ജലീലിന് മോഹഭംഗമാണെന്ന കെ സുധാകരന്‍റെ പരാമർശത്തോടാണ് പ്രതികരണം.
അഞ്ചുവർഷം തികച്ച് മന്ത്രിയായിരിക്കാൻ കഴിയാത്ത ആളാണ് സുധാകരനെന്ന് കെടി ജലീൽ
Also Read: ഹൈദരലി തങ്ങളെ പി.കെ. കുഞ്ഞാലിക്കുട്ടി വഞ്ചിക്കുകയാണെന്ന് കെ.ടി. ജലീൽ
മുസ്ലീം ലീഗ് പിളർന്നപ്പോൾ പോലും മലപ്പുറത്തുനിന്ന് ലീഗിൻ്റെ സീറ്റിൽ നിന്നും മറ്റൊരു എം.എൽ.എ ഉണ്ടായിട്ടില്ല. ആ മലപ്പുറത്ത് നിന്നാണ് 2006 മുതൽ താൻ വിജയിച്ച് വന്നത്. നാലുതവണ എംഎൽഎയായി, ഒരു തവണ മന്ത്രിയുമായി അങ്ങനെയുള്ള എനിക്ക് മോഹഭംഗം എന്ന് സുധാകരൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും കെ.ടി.ജലീൽ പറഞ്ഞു.