തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസ് ചോര്‍ച്ചയിലെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അന്നത്തെ വിസിക്കും സിൻഡിക്കേറ്റിനും ഉൾപ്പെടെ അതില്‍ ഉത്തരവാദിത്തമുണ്ടെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. 2015-16 വര്‍ഷത്തെ ഉത്തരക്കടലാസാണ് വീട്ടില്‍ നിന്നും കണ്ടെടുത്തത്. പരീക്ഷ നടത്തിപ്പുകാര്‍ക്കാണ് ഉത്തരക്കടലാസിന്‍റെ പൂര്‍ണ ചുമതല. യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപകർക്കെതിരെ നടപടിയുണ്ടാവും. കോളജ് പ്രിന്‍സിപ്പാളിനും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ആ കാലഘട്ടത്തിലെ വിസിയും സിൻഡിക്കേറ്റും അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നും മന്ത്രി പറഞ്ഞു.
ഉത്തരക്കടലാസ് ചോര്‍ച്ച: അന്നത്തെ വിസിക്കും സിൻഡിക്കേറ്റിനും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍ - കെ ടി ജലീൽ.
യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപകർക്കെതിരെയും നടപടിയെന്ന് കെ ടി ജലീല്‍
ഉത്തരക്കടലാസ് ചോര്‍ച്ച: അന്നത്തെ വിസിക്കും സിൻഡിക്കേറ്റിനും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍
ഉത്തരക്കടലാസ് ചോര്‍ച്ച മുമ്പും നടന്നിട്ടുണ്ടാകും. ചില വിരുതന്മാർ പണ്ടും അഡീഷണൽ ഉത്തരക്കടലാസുകൾ കടത്തിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കാൻ പരീക്ഷാ കേന്ദ്രങ്ങളില്‍ സിസിടിവി കാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.