കേരളം

kerala

ETV Bharat / state

ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവം; ശക്തമായ നടപടിയെന്ന് മന്ത്രി കെ ടി ജലീല്‍ - കെ ടി ജലീല്‍

വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടക്കും

കെ ടി ജലീല്‍

By

Published : Jul 15, 2019, 1:11 PM IST

തിരുവനന്തപുരം:ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് കേരള സര്‍വകലാശാലയുടെ പരീക്ഷ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. അഖിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവും. സംഭവത്തിന്‍റെ ഉത്തരവാദിത്തം പരീക്ഷാ സൂപ്രണ്ടിനും പരീക്ഷാ ചീഫ് സൂപ്രണ്ടിനുമാണെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details