കോഴിക്കോട്: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു. തിരുവനന്തപുരം - മാനന്തവാടി ബസാണ് താമരശ്ശേരിക്കടുത്ത് കൈതപ്പൊയിലിൽ അപകടത്തിൽപെട്ടത്. യാത്രക്കാർക്ക് പരിക്കില്ല. ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു; മുൻ ഭാഗത്തെ ചില്ല് തകർന്നു - കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടു
തിരുവനന്തപുരം - മാനന്തവാടി ബസാണ് താമരശ്ശേരിക്കടുത്ത് കൈതപ്പൊയിലിൽ അപകടത്തിൽപെട്ടത്

കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പെട്ടു
ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻഭാഗത്തെ ചില്ലും, ഡോറിന്‍റെ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു. മുമ്പും ഇതേ റൂട്ടില്‍ ഓടിയ രണ്ട് സ്വിഫ്റ്റ് ബസുകള്‍ ചുരത്തില്‍വെച്ച് നേരിയ അപകടത്തില്‍പ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട് ലോഫ്ലോർ ബസിന്‍റെ ചില്ല് തകർന്നിരുന്നു.
Also Read:കെ സ്വിഫ്‌റ്റ്: ആദ്യ സര്‍വീസ് ബെംഗളൂരുലേക്ക്, 11ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
Last Updated : Apr 20, 2022, 9:59 AM IST