തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക്പോര് തുടരും. പിണറായി വിജയന്‍റെ ആരോപണങ്ങൾക്ക് കെ സുധാകരൻ ശനിയാഴ്ച മറുപടി നല്‍കും. രാവിലെ 11 ന് എറണാകുളം ഡിസിസി ഓഫിസിൽ സുധാകരൻ മാധ്യമങ്ങളെ കാണും.
മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ സുധാകരൻ ശ്രമിച്ചിരുന്നുവെന്ന് സുധാകരനോട് അടുപ്പമുള്ള കോൺഗ്രസ് നേതാവ് പറഞ്ഞതായി മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്‍റെ പ്രസ്താവനയെ പിണറായി പരിഹാസത്തോടെ തള്ളുകയും ചെയ്തു.