കേരളം

kerala

ETV Bharat / state

'രാഷ്‌ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ'; അനില്‍ ആന്‍റണിയെ വിമര്‍ശിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍

മാലിന്യമാണെന്ന് ഉറപ്പുള്ളതിനെ കൃത്യമായി വേസ്‌റ്റ് ബോക്‌സ് കിട്ടിയില്ലെങ്കിൽ, മാലിന്യ കൂമ്പാരത്തിലെങ്കിലും നിക്ഷേപിക്കുക എന്ന് ഫേസ്‌ബുക്ക് പോസ്‌റ്റ് വഴി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

ksu state president  aloshious xavier  congress  bjp  anil k antony  receive bjp membership  a k antony  latest news today  അനില്‍ കെ ആന്‍ണി  അനില്‍ കെ ആന്‍ണിയെ വിമര്‍ശിച്ച് കെഎസ്‌യു  കെഎസ്‌യു  ksu  കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍  അലോഷ്യസ് സേവ്യര്‍  അലോഷ്യസ് സേവ്യര്‍ ഫേസ്‌ബുക്ക്  എ കെ ആന്‍റണി  കോണ്‍ഗ്രസ്  ബിജെപി  വി മുരളീധരന്‍  കെ സുരേന്ദ്രന്‍  പിയൂഷ് ഗോയല്‍
'രാഷ്‌ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ'...; അനില്‍ കെ ആന്‍ണിയെ വിമര്‍ശിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍

By

Published : Apr 6, 2023, 5:43 PM IST

Updated : Apr 6, 2023, 6:13 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്‍റണിയെ രാഷ്‌ട്രീയ മാലിന്യം എന്ന് വിശേഷിപ്പിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോയെന്നും തീ പിടിപ്പിക്കുന്നവരെ തിരിച്ചറിയുകയെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണരൂപം: 'രാഷ്‌ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ. തീ പിടിപ്പിക്കുന്നവരെ തിരിച്ചറിയുക'. 'മാലിന്യമാണെന്ന് ഉറപ്പുള്ളതിനെ കൃത്യമായി വേസ്‌റ്റ് ബോക്‌സ് കിട്ടിയില്ലെങ്കിൽ, മാലിന്യ കൂമ്പാരത്തിലെങ്കിലും നിക്ഷേപിക്കുക. പരമ പ്രധാനം, മാലിന്യം ഏത് മാലിന്യമുക്തമേത് എന്ന് തിരിച്ചറിയാൻ ഉള്ള കഴിവാണ്. അത് നേതൃത്വത്തിന് ഉണ്ടാവണമെന്ന ഓർമപ്പെടുത്താൽ കൂടിയാണീ സംഭവം'.

'അനിൽ ആന്‍റണിയെ പോലെയുള്ള മാലിന്യത്തിനു തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് ഗ്രൗണ്ടിലും- സൈബറിലും ആരുടേയും ഗ്രേസ്‌മാർക്ക് ഇല്ലാതെ, മെറിറ്റിൽ പണിയെടുക്കുന്ന സാധാരണ കോൺഗ്രസ്- യൂത്ത് കോൺഗ്രസ്‌ - കെഎസ്‌യുക്കാർ ആണെന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുക ആണ്. കോൺഗ്രസ്‌ പാർട്ടിയുടെ ചോരയും നീരും ഊറ്റി കുടിച്ചു വളർന്നു വന്ന അനിൽ ആന്‍റണിയെ പോലുള്ള ഇത്തിൾകണ്ണി മാലിന്യങ്ങൾക്ക് ചെന്ന് വീഴാൻ പറ്റുന്ന ചെളിക്കുണ്ടാണ് ബിജെപി എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുക ആണ്. ഈ മാലിന്യം താമരയ്ക്ക് വളമാകുമെന്ന് ആരും കരുതേണ്ടതില്ലെന്ന്' അലോഷ്യസ് സേവ്യര്‍ കുറിച്ചു.

അംഗത്വം സ്വീകരിച്ചത് പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് എത്തി:അതേസമയം, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും മുന്‍ കേരള മുഖ്യമന്ത്രിയുമായിരുന്ന എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്ര മന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ കെ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ എഐസിസി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായിരുന്നു അനില്‍ ആന്‍റണി.

അനില്‍ ആന്‍റണിയെ വിമര്‍ശിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍

ബിജെപി സ്ഥാപക ദിനത്തിലാണ്(06.04.2023) അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. അനില്‍ ആന്‍റണി ബഹുമുഖ പ്രതിഭയെന്ന് അംഗത്വം നല്‍കികൊണ്ട് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ബിജെപി പാര്‍ട്ടി രാഷ്‌ട്രത്തിനായി പ്രവര്‍ത്തിക്കുന്നുവെന്നും കോണ്‍ഗ്രസ് ഒരു കുടുംബത്തിനായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് അനില്‍ കെ ആന്‍റണിയുടെ അദ്യ പ്രതികരണം.

താന്‍ ആലോചിച്ച് എടുത്ത തീരുമാനമാണത്. അവസരം നല്‍കിയതിന് നന്ദി. സ്ഥാനമാനങ്ങള്‍ക്കായല്ല ബിജെപി അംഗത്വം സ്വീകരിച്ചതെന്നും അനില്‍ കെ ആന്‍റണി പ്രതികരിച്ചു. കൂടാതെ, താന്‍ മോദിയുടെ കാഴ്‌ചപ്പാടിനായി പ്രവര്‍ത്തിക്കുമെന്നും അംഗത്വം സ്വീകരിച്ചുകൊണ്ട് അനില്‍ കെ ആന്‍റണി പറഞ്ഞു.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍, ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് ഒപ്പം ബിജെപി ദേശീയ ആസ്ഥാനത്ത് എത്തിയായിരുന്നു അനില്‍ കെ അന്‍റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്‍ററിയായ 'ഇന്ത്യ ദി മോദി ക്വസ്‌റ്റ്യനെ' വിമര്‍ശിച്ചതോടെയാണ് അനില്‍ ആന്‍റണി കോണ്‍ഗ്രസില്‍ നിന്ന് അകന്നത്. ശേഷം, കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ച പദവികളും അനില്‍ കെ ആന്‍റണി രാജി വച്ചിരുന്നു.

Last Updated : Apr 6, 2023, 6:13 PM IST

ABOUT THE AUTHOR

...view details