തിരുവനന്തപുരം: ഗവർണറും സർക്കാരും ഒത്തുകളിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണെന്ന് ആരോപിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരന്നു മാർച്ച്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു.
'ഗവർണറും സർക്കാരും ഒത്തുക്കളിക്കുന്നു'; കെഎസ്‌യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം
കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരന്നു മാർച്ച്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു.
ഗവർണറും സർക്കാരും ഒത്തുക്കളിക്കുന്നു എന്നാരോപണം; കെഎസ്‌യു സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
ഉദ്ഘാടനം കഴിഞ്ഞ് പ്രതിപക്ഷ നേതാവ് മടങ്ങിയ ശേഷമാണ് മാർച്ചിൽ സംഘർഷമുണ്ടായത്. പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. മൂന്നുവട്ടം ജലപീരങ്കി പ്രയോഗിച്ചതോടെ പ്രകോപിതരായ പ്രതിഷേധക്കാർ പൊലീസിന് നേരെ തിരിഞ്ഞു. ഇതോടെ പൊലീസ് കണ്ണീർവാതക ഷെല്ലും, ഗ്രനേഡും പ്രയോഗിച്ചു. ർ
പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയ സംഘർഷവുമുണ്ടായി. റോഡ് ഉപരോധവുമായി രംഗത്തെത്തിയ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തു നീക്കി.