തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്ന് ആരോപിച്ച് സർവ്വകലാശാല ആസ്ഥാനത്തിനു മുന്നിൽ കെഎസ്‌യു പ്രതിഷേധം. 11 യൂണിയൻ കൗൺസിലർമാർക്ക് വോട്ട് ചെയ്യാനായില്ലെന്നും ഇവരുടെ തിരിച്ചറിയൽ കാർഡുകൾ എസ്എഫ്ഐ പ്രവർത്തകർ പിടിച്ചു വാങ്ങി നശിപ്പിച്ചതായും കെ എസ് യു ആരോപിച്ചു. മൂന്ന് പേരെ മര്‍ദിച്ചതായും കെഎസ്‌യു പറയുന്നു.
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം; പ്രതിഷേധിച്ച് കെഎസ്‌യു - KSU
സെനറ്റ് തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്ന് ആരോപിച്ചാണ് കെഎസ്‌യു പ്രതിഷേധം നടത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം നടന്നു.
![കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം; പ്രതിഷേധിച്ച് കെഎസ്‌യു കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് കേരള സർവകലാശാല കെഎസ്‌യു പ്രതിഷേധം തിരുവനന്തപുരം തിരുവനന്തപുരം ജില്ലാ വാര്‍ത്തകള്‍ kerala university kerala university campus ksu protest KSU ksu protest in kerala university over senate election](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10164881-thumbnail-3x2-ksu.jpg)
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണവുമായി കെഎസ്‌യു പ്രതിഷേധം
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം; പ്രതിഷേധിച്ച് കെഎസ്‌യു
യൂണിവേഴ്‌സിറ്റിക്കു മുന്നിൽ പ്രതിഷേധിച്ച കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. പ്രവർത്തകരെ നീക്കം ചെയ്യുന്നതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി.
Last Updated : Jan 8, 2021, 3:44 PM IST