കേരളം

kerala

ETV Bharat / state

കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ അട്ടിമറിക്ക് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയെന്ന് കെഎസ്‌യു - കേരളവർമ്മ കോളജിൽ റീ ഇലക്ഷൻ

Kerala Varma College Election : ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് 30000 രൂപയുടെ കണ്ണടവച്ചിട്ടും ജനാധിപത്യ കാഴ്‌ചയില്ലെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ ആരോപണം

KSU Press Meet About Kerala Varma College Election  KSU Press Meet  Kerala Varma College Election  Kerala Varma College Election result  KSU against SFI in Kerala Varma College Election  KSU against r bindu  KSU against k radhakrishnan  കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പ്  കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പ് അട്ടിമറി  തെരഞ്ഞെടുപ്പ് അട്ടിമറിയിൽ ആർ ബിന്ദുവിന്‍റെ ഇടപെടൽ  30000 രൂപയുടെ കണ്ണട വെച്ച ആർ ബിന്ദു  ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കെഎസ്‌യു  ദേവസ്വം മന്ത്രിക്കെതിരെ കെഎസ്‌യു  കെഎസ്‌യു പ്രതിഷേധ മാർച്ച്  അധ്യാപകൻ എസ്എഫ്ഐക്ക്‌ വേണ്ടി ഒത്താശ ചെയ്‌തു  കേരളവർമ്മ കോളജിൽ റീ ഇലക്ഷൻ  കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍
KSU Press Meet About Kerala Varma College Election

By ETV Bharat Kerala Team

Published : Nov 5, 2023, 3:26 PM IST

തിരുവനന്തപുരം : കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിലെ അട്ടിമറിക്ക് പിന്നിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിന്‍റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കെഎസ്‌യു. 30000 രൂപയുടെ കണ്ണടവച്ചിട്ടും ആർ ബിന്ദുവിന് ജനാധിപത്യ കാഴ്‌ചയില്ലെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ എംജെ യദുകൃഷ്‌ണൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു (KSU Press Meet About Kerala Varma College Election).

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് നാളെ കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തും. നാളെ മുതൽ ജില്ല കേന്ദ്രങ്ങളിൽ സമരം നടത്തുമെന്നും മന്ത്രിമാരെ വഴിയിൽ തടയുമെന്നും കരിങ്കൊടി കാണിക്കുമെന്നും കെഎസ്‌യു അറിയിച്ചു. റിട്ടേണിങ് ഓഫിസറായ അധ്യാപകൻ എസ്എഫ്ഐക്ക്‌ വേണ്ടി ഒത്താശ ചെയ്‌തുവെന്നും കെഎസ്‌യു ആരോപിച്ചു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോ പുറത്തുവിട്ട ടാബുലേഷൻ ഷീറ്റ് അവർ ഉണ്ടാക്കിയതാണ്. യഥാർഥ മാനുവൽ ടാബുലേഷൻ ഷീറ്റ് കോളജ് അധികൃതർ പുറത്തുവിടണം. കെഎസ്‌യു ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി ഇല്ല. എസ്എഫ്ഐ നേതാക്കൾ പറയുന്നതിൽ വ്യക്തതയുമില്ല. കേരളവർമ്മ കോളജിൽ റീ ഇലക്ഷൻ നടത്താൻ എസ്എഫ്ഐക്ക് ധൈര്യമുണ്ടോയെന്നും കെഎസ്‌യു ചോദിച്ചു.

ടാബുലേഷൻ ഷീറ്റ് പുറത്തുനൽകിയ അധ്യാപകർക്ക് എതിരെ അന്വേഷണം വേണം. ആർഷോയ്ക്ക് എങ്ങനെയാണ് എക്‌സൽ ടാബുലേഷൻ ഷീറ്റ് കിട്ടിയതെന്നും കെഎസ്‌യു ചോദിച്ചു. നവംബർ 1ന് നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് നടന്ന റീ കൗണ്ടിങ്ങിൽ 11 വോട്ട് ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിച്ചത്.

എന്നാൽ ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. റീ കൗണ്ടിങ്ങിൽ അട്ടിമറി നടന്നെന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം. ആദ്യ വോട്ടെണ്ണലിൽ ഒരു വോട്ടിന് വിജയിച്ച പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാർത്ഥിയായ ശ്രീക്കുട്ടൻ കാഴ്‌ചാപരിമിതി നേരിടുന്നുണ്ട്.

ALSO READ:കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല; കെ സുധാകരൻ

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കെ സുധാകരൻ :കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും കെഎസ്‌യുവിന്‍റെ നിയമ പോരാട്ടത്തിന് പിന്തുണ നൽകുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി (K Sudhakaran about Kerala Varma College election). എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ഗുണ്ടായിസം കേരളത്തില്‍ അങ്ങാടിപ്പാട്ടല്ലേയെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്‌എഫ്‌ഐയുടെ ഗുണ്ടായിസം കൊണ്ട് എത്രയിടങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടായത്. എത്രയോ കോളജുകളില്‍ കലാപമുണ്ടായി. അവര്‍ എന്തും ചെയ്യാൻ മനസുകാണിക്കുന്നവരാണ്. കെഎസ്‌യുവിന്‍റെ ഗുണ്ടായിസം കൊണ്ട് എവിടെയെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോയെന്നും എസ്‌എഫ്‌ഐക്കാരുടെ അക്രമസ്വഭാവത്തെ സപ്പോര്‍ട്ട് ചെയുന്ന അധ്യാപകരുടെ രാഷ്ട്രീയം ഏറ്റവും അപകടകരമാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details