കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് കെഎസ്‌യു മാര്‍ച്ച് അക്രമാസക്തം; നാളെ വിദ്യാഭ്യാസ ബന്ദ് - കേരള വര്‍മ്മ കോളജ് തെരഞ്ഞെടുപ്പ്

KSU March Alleging Minister R Bindhu Involved On College Union Election: കേരള വര്‍മ്മ കോളജ് തെരഞ്ഞെടുപ്പില്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടെന്നാരോപിച്ച് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.

KSU March Becomes Violent  March Becomes Violent Due To Police Lathi Charge  KSU March On College Union Election  Kerala Varma College Union Election  KSU March And Police Lathi Charge  കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറി  കെഎസ്‌യു മാര്‍ച്ച് അക്രമാസക്തം  കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്ക്  കേരള വര്‍മ്മ കോളജ് തെരഞ്ഞെടുപ്പ്  മന്ത്രി ആര്‍ ബിന്ദുവിന്‍റെ വസതിയിലേക്ക് മാര്‍ച്ച്
KSU March Becomes Violent Due To Police Lathi Charge

By ETV Bharat Kerala Team

Published : Nov 6, 2023, 5:39 PM IST

കെഎസ്‌യു മാര്‍ച്ച് അക്രമാസക്തം

തിരുവനന്തപുരം:കേരള വര്‍മ്മ കോളജ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഇടപെട്ടെന്നാരോപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ വഴുതക്കാട്ടെ വസതിയിലേക്ക് കെഎസ്‌യു മാര്‍ച്ച്. കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസിന്‍റെ ലാത്തി വീശലും ജലപീരങ്കിയും മണിക്കൂറുകളോളം നഗരത്തെ കലാപ ഭൂമിയാക്കി.

മാര്‍ച്ച് അക്രമാസക്തമായത് ഇങ്ങനെ:തിങ്കളാഴ്‌ച (06.11.2023) രാവിലെ 11 മണിയോടെയാണ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയായ സാനഡുവിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പതിവുപോലെ ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമമായി. ഇതിനിടെ പൊലീസുമായി ഉന്തും തള്ളും ജലപരങ്കി പ്രയോഗവും അരങ്ങേറി.

പൊലീസുമായുള്ള ഉന്തിലും തള്ളിനുമിടെ നസിയ എന്ന വനിത പ്രവര്‍ത്തകയ്ക്ക് മുഖത്ത് ലാത്തിയടിയേറ്റു. പ്രകോപിതരായ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെ അഭിജിത് എന്ന പ്രവര്‍ത്തകന്‍റെ തലയ്ക്കും ലാത്തിയടിയേറ്റു. മുഖത്തു നിന്നും തലയില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്കു മാറ്റി.

പിന്നാലെ ഏറെ നേരം പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തിന് അല്‍പം അയവ്‌ വന്നതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. പിരിഞ്ഞുപോയ പ്രവര്‍ത്തകരെ പൊലീസ് പിന്നാലെയെത്തി കസ്‌റ്റഡിയിലെടുത്തു എന്നാരോപിച്ച് പ്രവര്‍ത്തകര്‍ സംഘടിച്ച് പാളയത്തെത്തി റോഡ് ഉപരോധിച്ചു.

ഇതിനിടെ ഒരു പ്രവര്‍ത്തകനെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തില്‍ കയറ്റുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇതിനിടെ മ്യൂസിയം എസ്‌ഐയുടെയും കന്‍റോണ്‍മെന്‍റ് സിഐയുടെയും നേതൃത്വത്തില്‍ പൊലീസ് തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്ന് കെഎസ്‌യു ആരോപിച്ചു. ഇതോടെ സംഘര്‍ഷം കനത്തു. റോഡരുകില്‍ സ്ഥാപിച്ചിരുന്നു കേരളീയത്തിന്‍റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.

വഴി തടഞ്ഞ് കെഎസ്‌യു: സംഭവമറിഞ്ഞ് എം.വിന്‍സെന്‍റ് എംഎല്‍എയും ഡിസിസി ഭാരവാഹികളും സ്ഥലത്തെത്തി. സംഘര്‍ഷത്തിനിടെ അതുവഴി കടന്നുപോകുകയായിരുന്ന ജെ.ചിത്തരഞ്ജന്‍ എംഎല്‍എയുടെയും മന്ത്രി കെ.കൃഷ്‌ണന്‍കുട്ടിയുടെയും വാഹനം സമരക്കാര്‍ തടഞ്ഞു. എന്നാല്‍ പൊലീസ് ഇടപെട്ട് ഇവരെ കടത്തിവിട്ടു.

പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് സമരക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു. അതേസമയം പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നവംബര്‍ ഏഴിന് കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.

Also Read:'തുലാവർഷക്കാലത്ത് ഈ മുഖ്യമന്ത്രി അല്ലാതെ ആരെങ്കിലും ഇതുപോലെ ഒരു പരിപാടി നടത്തുമോ?'; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

ABOUT THE AUTHOR

...view details