തിരുവനന്തപുരം: കെ.എസ്.യു പ്രവർത്തകർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ഒന്നിലേറെ തവണ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ജഷീർ പള്ളിവയലിന് സംഘർഷത്തിൽ പരിക്കേറ്റു. ബാരിക്കേഡിന് മുകളിൽ നിന്ന് പ്രതിഷേധിക്കുന്നതിനിടെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ താഴെ വീണാണ് ജഷീറിന് പരിക്കേറ്റത്.
യൂണിവേഴ്‌സിറ്റി കോളജിലേക്ക് നടത്തിയ കെ.എസ്.യു മാർച്ചിൽ സംഘർഷം - ksu march
യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്.യു പ്രവർത്തകരെ മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്
![യൂണിവേഴ്‌സിറ്റി കോളജിലേക്ക് നടത്തിയ കെ.എസ്.യു മാർച്ചിൽ സംഘർഷം യൂണിവേഴ്‌സിറ്റി കോളജ് കെ.എസ്.യു മാർച്ചിൽ സംഘർഷം കെ.എസ്.യു ksu ksu march university college](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5265394-thumbnail-3x2-ksu.jpg)
യൂണിവേഴ്‌സിറ്റി
യൂണിവേഴ്‌സിറ്റി കോളജിലേക്ക് നടത്തിയ കെ.എസ്.യു മാർച്ചിൽ സംഘർഷം
യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്.യു പ്രവർത്തകരെ മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. കോളജിന് മുന്നിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിന്നാലെ കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതിനിടെ കണ്ണീർ വാതക ഷെല്ലുകൾ പ്രതിഷേധക്കാർ പൊലീസിന് നേരെ തിരിച്ചെറിഞ്ഞു.