തിരുവനന്തപുരം : 38 വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ജനറല്‍ സീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കെഎസ്‌യു പ്രതിനിധി. ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി ഡെല്‍ന തോമസാണ് വിജയിച്ചത്. എസ്എഫ്‌ഐ സ്ഥാനാര്‍ഥിക്ക് മെഡിസിന് അഡ്‌മിഷന്‍ കിട്ടിയതിനെ തുടര്‍ന്ന് കോളജില്‍ നിന്ന് ടിസി വാങ്ങി പോയതിനെ തുടര്‍ന്നാണ് ജനറല്‍ സീറ്റില്‍ കെഎസ്‌യു സ്ഥാനാര്‍ഥി എതിരില്ലാതെ വിജയിച്ചത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സീറ്റ് നേടി കെഎസ്‌യു ; തെരഞ്ഞെടുക്കപ്പെടുന്നത് 38 വർഷങ്ങള്‍ക്ക് ശേഷം
എസ്എഫ്‌ഐ സ്ഥാനാര്‍ഥിക്ക് മെഡിസിന് അഡ്‌മിഷന്‍ കിട്ടിയതിനെ തുടര്‍ന്നാണ് കെഎസ്‌യു സ്ഥാനാര്‍ഥി എതിരില്ലാതെ വിജയിച്ചത്
ഡെല്‍ന തോമസ്
എസ്എഫ്ഐ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് കോളജില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയതെന്ന് ഡെല്‍ന തോമസ് പറഞ്ഞു. പ്രചാരണം നടത്തിയത് കടുത്ത ഭീഷണിക്കിടെയാണ്. ഭയമില്ലാതെ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും ഡെല്‍മ പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ഡെല്‍നയെ അനുമോദിച്ചു.