കേരളം

kerala

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; ജീവനക്കാർക്കെതിരെ തത്ക്കാലം നടപടിയില്ല

By

Published : Mar 6, 2020, 11:16 AM IST

Updated : Mar 6, 2020, 12:49 PM IST

ജില്ലാ കലക്ടർ, ട്രാൻസ്പോർട്ട് കമ്മീഷണർ, കെഎസ്ആർടിസി എംഡി എന്നിവരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മന്ത്രി എ. കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ചർച്ച ചെയ്തു

KSRTC's lightning strike; Higher authority meeting started  കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്; ഉന്നതതല യോഗം തുടങ്ങി  KSRTC  കെഎസ്ആർടിസി
കെഎസ്ആർടിസി

തിരുവനന്തപുരം: മിന്നൽ പണിമുടക്കിന് കാരണക്കാരായ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ തല്‍ക്കാലം നടപടിയില്ല. നടപടിയെടുത്താൽ പണിമുടക്കിലേക്ക് നീങ്ങുമെന്ന് ജീവനക്കാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് തൽക്കാലം നടപടികൾ ഒഴിവാക്കിയത്.

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; ജീവനക്കാർക്കെതിരെ തത്ക്കാലം നടപടിയില്ല

ജില്ലാ കലക്ടർ, ട്രാൻസ്പോർട്ട് കമ്മീഷണർ, കെഎസ്ആർടിസി എം.ഡി എന്നിവരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മന്ത്രി എ. കെ. ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ചർച്ച ചെയ്തെങ്കിലും പൂർണ റിപ്പോർട്ടിനായി കാത്തിരിക്കാനാണ് തീരുമാനം. ഒമ്പതിന് മുമ്പ് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടപടി നിർണയിക്കുമെന്നും മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു.

Last Updated : Mar 6, 2020, 12:49 PM IST

ABOUT THE AUTHOR

...view details