തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി സർവ്വീസ് നാളെ മുതൽ ആരംഭിക്കും. തിരുവനന്തപുരം - എറണാകുളം, എറണാകുളം - കോഴിക്കോട് എന്നീ റൂട്ടുകളിലായി എൽഎൻജി ഇന്ധനമായി ഉപയോഗിക്കുന്ന രണ്ടു ബസുകളാണ് ആദ്യ ഘട്ടത്തിൽ സർവ്വീസ് നടത്തുന്നത്.
Also Read:സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ തിങ്കളാഴ്‌ച പുനരാരംഭിക്കും
നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം സെൻട്രൽ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള ആദ്യ സർവ്വീസ് ആരംഭിക്കും. ഗതാഗത മന്ത്രി ആൻ്റണി രാജു ബസ് ഫ്ലാഗ് ഓഫ് ചെയ്യും.
കെഎസ്ആർടിസിയുടെ നവീകരണത്തിൻ്റെ ഭാഗമായി മുഴുവൻ ബസുകളും ഘട്ടം ഘട്ടമായി ഹരിത ഇന്ധനങ്ങളായ സിഎൻജിയിലേക്കും എൽഎൻജിയിലേക്കും മാറ്റാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. നിലവിൽ 400 പഴയ ഡീസൽ ബസുകൾ എൽഎൻജിയിലേക്ക് മാറ്റുന്നതിനായി നിർദേശം നൽകിയതായി ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു.