കേരളം

kerala

ETV Bharat / state

'വേണം ശമ്പളപരിഷ്‌കരണം'; സൂചന പണിമുടക്ക് ആരംഭിച്ച് കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ - കെ.എസ്‌.ആര്‍.ടി.സി

അംഗീകൃത ട്രേഡ്‌ യൂണിയനുകളാണ് 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്.

KSRTC STRIKE  KSRTC workers  KSRTC workers striks  Thursday Midnight  ശമ്പളപരിഷ്‌കരണം  കെ.എസ്‌.ആര്‍.ടി.സി  സൂചന പണിമുടക്ക്
'വേണം ശമ്പളപരിഷ്‌കരണം'; കെ.എസ്‌.ആര്‍.ടി.സി തൊഴിലാളികളുടെ സൂചന പണിമുടക്ക് തുടങ്ങി

By

Published : Nov 5, 2021, 6:47 AM IST

Updated : Nov 5, 2021, 11:13 AM IST

തിരുവനന്തപുരം:കെ.എസ്‌.ആര്‍.ടി.സി തൊഴിലാളികളുടെ സൂചന പണിമുടക്ക് ആരംഭിച്ചു. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് 24 മണിക്കൂര്‍ പണിമുടക്ക്, വ്യാഴാഴ്‌ച അര്‍ധരാത്രി തുടങ്ങിയത്. അംഗീകൃത ട്രേഡ്‌ യൂണിയനുകളാണ് ഇതിന്‍റെ ഭാഗമാകുന്നത്.

സൂചന പണിമുടക്ക് ആരംഭിച്ച് കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍

ഭരണ - പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പണിമുടക്കിയതോടെ സർവീസുകൾ ഏറെക്കുറെ നിലച്ചു. ഇടത് അനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബി.എം.എസ് എംപ്ലോയീസ് സംഘും 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചത്. ഐ.എന്‍.ടി.യു.സിയുടെ ടി.ഡി.എഫ് 48 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, സമരത്തെ നേരിടാന്‍ വ്യാഴാഴ്‌ച രാത്രി സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.

ശമ്പള പരിഷ്‌ക്കരണമില്ലാത്ത ഒന്‍പത് വർഷം

പണിമുടക്ക് ദിവസം ജോലിയ്ക്ക്‌ ഹാജരാകാത്ത തൊഴിലാളികളുടെ വേതനം നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ഈടാക്കും. ഡയസ്‌നോണ്‍ തള്ളിയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ടുപോകുന്നത്. കെ.എസ്‌.ആര്‍.ടി.സിയിൽ കഴിഞ്ഞ ഒന്‍പത് വർഷമായി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയിട്ടില്ല. കഴിഞ്ഞദിവസം രാത്രി നടന്ന മന്ത്രിതല ചർച്ച പരാജയപ്പെട്ടതോടെയാണ് നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ടുപോകാൻ യൂണിയനുകൾ തീരുമാനിച്ചത്.

പണിമുടക്ക് ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ ആരും ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്നും വെള്ളിയും ശനിയും ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവന്‍ സമയം ഓഫിസിലുണ്ടാകണമെന്നും കെ.എസ്.ആര്‍.ടി.സി ഡയറക്‌ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സിവില്‍ സര്‍ജന്‍റ് റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ യാതൊരുവിധ അവധിയും ജീവനക്കാര്‍ക്ക് നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു.

ALSO READ:കെഎസ്ആർടിസിയില്‍ ഡയസ്‌നോൺ പ്രഖ്യാപിച്ചു

അതിനിടെ, കെ.എസ്‌.ആര്‍.ടി.സി പണിമുടക്കിനെ തുടർന്ന് കേരള സർവകലാശാല വെള്ളിയാഴ്‌ച നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്‌ടിക്കൽ, പ്രവേശന പരീക്ഷകൾ ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സർവകലാശാല അറിയിച്ചു.

Last Updated : Nov 5, 2021, 11:13 AM IST

ABOUT THE AUTHOR

...view details