തിരുവനന്തപുരം:അന്തര്‍സംസ്ഥാന റൂട്ടുകളില്‍ ഉള്‍പ്പടെ ഓടുന്ന 400 ദീര്‍ഘദൂര സര്‍വീസ് ബസുകളെ പിൻവലിച്ച് കെഎസ്ആര്‍ടിസി. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ദീര്‍ഘദൂര ബസുകളുടെ കാലാവധി ഏഴു വര്‍ഷമാണ്. ഈ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നടപടി. തിരിച്ചുവിളിക്കുന്ന ബസുകള്‍ ഓര്‍ഡിനറി ബസുകളായി ഓടും.
അതേസമയം സംസ്ഥാനത്തിനകത്ത് ഓടുന്ന ബസുകളുടെ കാലാവധി രണ്ടുവര്‍ഷം കൂടി നീട്ടിനല്‍കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂര ബസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നത് കോര്‍പ്പറേഷനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ബസുകളുടെ കുറവ് മൂലം തമിഴ്‌നാട്ടിലേക്കുള്ള 22 സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിസന്ധി കണക്കിലെടുത്ത് 50 ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കാനും കോര്‍പ്പറേഷന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.