കേരളം

kerala

ETV Bharat / state

മണ്ഡല - മകരവിളക്ക് മഹോത്സവം; യാത്ര സൗകര്യം ഒരുക്കി കെഎസ്ആർടിസി - ശബരിമല

KSRTC travel facility to Pamba: അയ്യപ്പ ഭക്തർക്ക് ഇടതടവില്ലാതെ നിലയ്ക്കൽ-പമ്പ, പമ്പ-നിലക്കൽ സർവീസുകൾക്കായി നിലവിൽ 60 എസി ബസുകളുൾപ്പെടെ 200 ലോഫ്ലോർ ബസുകൾ വിവിധ യൂണിറ്റുകളിൽ നിന്നും സജ്ജമാക്കി

KSRTC travel facility to Pamba  KSRTC  Sabarimala Mandala Makaravilakku preparation  Sabarimala  Pamba  Sabarimala Mandala Makaravilakku  മകരവിളക്ക്  കെഎസ്ആർടിസി  ശബരിമല  പമ്പ
KSRTC travel facility to Pamba

By ETV Bharat Kerala Team

Published : Nov 11, 2023, 7:19 AM IST

തിരുവനന്തപുരം : ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് (Sabarimala Mandala Makaravilakku) വിപുലമായ യാത്ര സൗകര്യം ഒരുക്കി കെഎസ്ആർടിസി. വിവിധ യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചതായി കെഎസ്ആർടിസി അറിയിച്ചു. നവംബർ 15 മുതൽ പമ്പ താത്‌കാലിക ബസ്‌റ്റേഷൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കും (KSRTC travel facility to Pamba). 17 ന് വൃശ്ചിക മണ്ഡലകാലത്തിനു തുടക്കമാകും.

അയ്യപ്പ ഭക്തർക്ക് ഇടതടവില്ലാതെ നിലയ്ക്കൽ-പമ്പ, പമ്പ-നിലക്കൽ സർവീസുകൾക്കായി നിലവിൽ 60 എസി ബസുകളുൾപ്പെടെ 200 ലോഫ്ലോർ ബസുകൾ വിവിധ യൂണിറ്റുകളിൽ നിന്നും സജ്ജമാക്കി. ട്രെയിൻ മാർഗം എത്തുന്ന ഭക്തർക്കായി കോട്ടയം, ചെങ്ങന്നൂർ, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം എന്നീ യൂണിറ്റുകളിൽ നിന്നും പ്രത്യേക സർവീസുകൾ ലഭ്യമക്കും.

ഓൺലൈൻ റിസർവേഷൻ കേന്ദ്രങ്ങൾക്കു പുറമെ തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ, മൂന്നാർ, മലപ്പുറം, സുൽത്താൻബത്തേരി, കാസർകോട്, ഗുരുവായൂർ എന്നിവിടങ്ങളിൽ പ്രത്യേക റിസർവേഷൻ സൗകര്യങ്ങർ സജ്ജീകരിക്കും. പമ്പയിൽ 140 നോൺ എസി ബസുകളും 60 എസി ബസുകളും മറ്റ് ദീർഘദൂര സർവീസുകൾക്കായി 41 ബസുകളും സജ്ജീകരിച്ചു.

തിരക്കു കൂടുതൽ അനുഭവപ്പെടുന്ന ദിവസങ്ങളിൽ അടുത്ത യൂണിറ്റുകളിൽ നിന്നും കൂടുതൽ ബസുകൾ ക്രമീകരിക്കും. തീർഥാടകരുടെ സൗകര്യാർഥം പമ്പയിലേക്ക് മതിയായ യാത്രക്കാരുണ്ടെങ്കിൽ പ്രത്യേക സർവീസുകൾ/ ചാർട്ടേർഡ് ട്രിപ്പ് എന്നിവ നടത്തുമെന്നും മാനേജ്മെന്‍റ്‌ അറിയിച്ചു. കൂടുതൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നിന്നും സർവീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയതായി മാനേജ്മെന്‍റ്‌ വ്യക്തമാക്കി.

'അയ്യന്‍' മൊബൈല്‍ ആപ്പുമായി വനം വകുപ്പ്: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാർക്കു സഹായമാകാന്‍ അയ്യൻ മൊബൈൽ ആപ്പുമായി വനം വകുപ്പ്. വനം മന്ത്രി എ കെ ശശീന്ദ്രൻ പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ആപ്പ് പ്രകാശനം ചെയ്‌തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്. പമ്പ-സന്നിധാനം-സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല-സന്നിധാനം, എരുമേലി- അഴുതക്കടവ്-പമ്പ, സത്രം- ഉപ്പുപാറ-സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ആപ്പിലൂടെ ലഭ്യമാണ്.

പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, താമസസൗകര്യം, മെഡിക്കൽ എമർജൻസി യൂണിറ്റ്, പൊതു ശൗചാലയങ്ങൾ, എലിഫൻ്റ് സ്ക്വാഡ് ടീം, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, പൊലീസ് എയ്‌ഡ് പോസ്റ്റ്, ഫയർഫോഴ്‌സ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പന്മാർ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിർദേശങ്ങളും ആപ്പിലുൾപെടുത്തിയിട്ടുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൻ്റെ സമ്പന്നതയെ കുറിച്ചും ശബരിമല ക്ഷേത്രത്തേക്കുറിച്ചുമുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.

ALSO READ:കാനന പാതയില്‍ 'അയ്യന്‍' സഹായമാകും; മൊബൈല്‍ ആപ്പുമായി വനം വകുപ്പ്

ABOUT THE AUTHOR

...view details