കേരളം

kerala

ETV Bharat / state

കറന്‍സി ഉപയോഗം കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി - റീചാർജ്

ബസുകളിൽ റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന യാത്രാ കാർഡുകളാണ് നൽകുന്നത്. ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ സർക്കാർ ജീവനക്കാർക്കാണ് കാർഡ് നൽകുക

KSRTC  reduce  currency  usage  covid-19  കൊവിഡ്-19  കറൻസി ഉപയോഗം  കെ.എസ്. ആർ.ടി.സി  ഡിജിറ്റൽ പേയ്മെന്‍റ് സിസ്റ്റം  റീചാർജ്  കോണ്ടാക്ട് ലെസ്സ് ഡിജിറ്റൽ പേമെന്‍റ് സിസ്റ്റം
കറന്‍സി ഉപയോഗം കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി

By

Published : May 19, 2020, 5:18 PM IST

തിരുവനന്തപുരം: കൊവിഡ്-19 ന്‍റെ പശ്ചാത്തലത്തിൽ കറൻസി ഉപയോഗം കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി ഡിജിറ്റൽ പേയ്മെന്‍റ് സിസ്റ്റം നടപ്പാക്കുന്നു. ഇതിന്‍റെ ഭാഗമായി ബസുകളിൽ റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന യാത്രാ കാർഡുകളാണ് നൽകുന്നത്. ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ സർക്കാർ ജീവനക്കാർക്കാണ് കാർഡ് നൽകുക. പരീക്ഷണം വിജയിച്ചാൽ സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാനാണ് തീരുമാനം. സർവീസുകൾ പുനരാരംഭിക്കുന്ന സാഹചത്തിൽ കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർമാരാണ് കൂടുതൽ ജനങ്ങളുമായി ഇടപെടുന്നത്.

സ്പർശനം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാൽ അതൊഴിവാക്കാനാണ് കോണ്ടാക്ട് ലെസ്സ് ഡിജിറ്റൽ പേമെന്‍റ് സിസ്റ്റം നടപ്പാക്കുന്നത്. ഇതിലൂടെ യാത്രാക്കാർക്കും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും കറൻസി ഉപയോഗം കുറയ്ക്കാൻ കഴിയും. ആറ്റിങ്ങൽ, തിരുവനന്തപുരം സെക്ടറുകളിൽ പ്രീപെയ്ഡ് കാർഡ് നാളെ മുതൽ നടപ്പാക്കും. കാർഡുകളിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. കണ്ടക്ടർക്ക് പണം നൽകി യാത്രാക്കാർക്ക് കാർഡ് റീ ചാർജ് ചെയ്യാം. കാർഡിന് കാലപരിധിയുണ്ടാകില്ലെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. "ചലോ " എന്ന കമ്പനിയാണ് കെ.എസ്.ആർ.ടി.സിക്ക് വേണ്ടി കോണ്ടാക്ട് ലെസ്സ് ഡിജിറ്റൽ പേയ്‌മെന്‍റ് സിസ്റ്റം നടപ്പാക്കുന്നത്.

ABOUT THE AUTHOR

...view details