തിരുവനന്തപുരം: ക്രിസ്‌മസ്, പുതുവത്സരത്തോട് അനുബന്ധിച്ച് അധിക സർവിസുകൾ അനുവദിച്ച് കെഎസ്ആർടിസി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവിസുകൾ നടത്തും. ഡിസംബർ 20 മുതൽ 25 വരെ ബെംഗളൂരു - കോഴിക്കോട് (മൈസൂർ , ബത്തേരി വഴി), ബെംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി), ബെംഗളൂരു - തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബെംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബെംഗളൂരു - കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബെംഗളൂരു - കണ്ണൂർ (ഇരിട്ടി വഴി), ബെംഗളൂരു - പയ്യന്നൂർ (ചെറുപുഴ വഴി), ബെംഗളൂരു - തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ - തിരുവനന്തപുരം (നാഗർകോവിൽ വഴി) എന്നിങ്ങനെയാണ് സര്‍വിസ് നടത്തുക.
ക്രിസ്‌മസ്, പുതുവത്സര തിരക്ക് നിയന്ത്രിക്കാന്‍ കെഎസ്ആർടിസി; അധിക സർവിസുകൾ അനുവദിച്ചു
ക്രിസ്‌മസ്, പുതുവത്സര തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്നും ബെംഗളൂരു, മൈസൂരു അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് കെഎസ്ആർടിസി അധിക സര്‍വിസുകള്‍ അനുവദിച്ചത്
ഡിസംബർ 26, 28, 31, ജനുവരി ഒന്ന്, രണ്ട് തിയതികളിൽ ബെംഗളൂരു - കോഴിക്കോട് (മൈസൂരു , ബത്തേരി വഴി), ബെംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി), ബെംഗളൂരു - തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബെംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബെംഗളൂരു - കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബെംഗളൂരു - കണ്ണൂർ (ഇരിട്ടി വഴി), ബെംഗളൂരു - പയ്യന്നൂർ (ചെറുപുഴ വഴി), ബെംഗളൂരു - തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ - തിരുവനന്തപുരം (നാഗർകോവിൽ വഴി) എന്നിങ്ങനെയാണ് കെഎസ്ആർടിസി അധിക സർവിസുകൾ നടത്തുക.