തിരുവനന്തപുരം: തിരുവനന്തപുരം - തിരുനെല്ലി ക്ഷേത്രം പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി. തിരുനെല്ലി ക്ഷേത്രത്തിലേക്ക് ബലിതർപ്പണത്തിനായി പോകുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥമാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ തിരുവനന്തപുരം - തിരുനെല്ലി ക്ഷേത്രത്തിലേക്ക് സർവീസ് നടത്തുന്നത്.
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം: തിരുവനന്തപുരത്തു നിന്ന് തിരുനെല്ലി ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസ് - തിരുവനന്തപുരം തിരുനെല്ലി ക്ഷേത്രം കെഎസ്ആർടിസി സർവീസ്
ജൂലൈ 27ന് രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് തിരുനെല്ലി ക്ഷേത്രത്തിലെത്തി ബലിതർപ്പണം പൂർത്തിയാക്കി ജൂലൈ 28ന് രാത്രിയോടെ മടങ്ങി എത്തുന്ന തരത്തിലാണ് സർവീസ്.
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം: തിരുവനന്തപുരത്തുനിന്ന് തിരുനെല്ലി ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസ്
ജൂലൈ 27ന് രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് തിരുനെല്ലി ക്ഷേത്രത്തിലെത്തി ബലിദർപ്പണം പൂർത്തിയാക്കി ജൂലൈ 28ന് രാത്രിയോടെ മടങ്ങി എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം.
തിരുവനന്തപുരം, കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റുകൾ റിസർവ് ചെയ്യാം. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 9188619368, 9447479789 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.