കേരളം

kerala

ETV Bharat / state

കെഎസ്‌ആർടിസിയുടെ സിറ്റി സര്‍ക്കുലര്‍ സർവീസ് ഏറ്റെടുത്ത് ജനം ; പുതിയ 10 ഇലക്ട്രിക് ബസുകൾ കൂടിയെത്തി - നെയ്യാറ്റിൻകര

10 ഇലക്ട്രിക് ബസുകൾ കൂടി എത്തിയതോടെ കെഎസ്ആർടിസി-സ്വിഫ്റ്റ് വഴി സിറ്റി സർക്കുലറിൽ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം 35 ആയി

തിരുവനന്തപുരം  കെഎസ്ആർടിസി  ksrtc latest news  kerala latest news  city circular Service  Trivandrum  Trivandrum latest news  10 new electric buses  trivandrum local news  സിറ്റി സർക്കുലർ സർവീസ്  സിറ്റി സർക്കുലർ  10 ഇലക്ട്രിക് ബസുകൾ  കിഴക്കേകോട്ട  തമ്പാനൂർ  പാപ്പനംകോട്  വികാസ് ഭവൻ  പേരൂർക്കട  നെയ്യാറ്റിൻകര
സിറ്റി സർവീസുകൾ ഏറ്റെടുത്ത് ജനം; പുതിയ 10 ഇലക്ട്രിക് ബസുകൾ കൂടിയെത്തി

By

Published : Nov 14, 2022, 8:51 PM IST

Updated : Nov 15, 2022, 11:46 AM IST

തിരുവനന്തപുരം :കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ സർവീസിൽ പുതിയതായി 10 ഇലക്ട്രിക് ബസുകൾ കൂടിയെത്തി. നിലവില്‍ സര്‍വീസ് നടത്തുന്ന 25 ഇലക്ട്രിക് ബസുകള്‍ക്ക് പുറമെയാണിത്. ഇതോടെ കെഎസ്ആർടിസി-സ്വിഫ്റ്റ് വഴി സിറ്റി സർക്കുലറിൽ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം 35 ആയി.

ഉടൻ തന്നെ അഞ്ച് ഇലക്ട്രിക് ബസുകൾ കൂടി സിറ്റി സർക്കുലറിന്‍റെ ഭാ​ഗമാകും. ബസുകള്‍ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ബാക്കിയുള്ള 10 ബസുകൾ അടുത്ത മാസം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജ്മെൻ്റ് അറിയിച്ചു.

50 ഇലക്ട്രിക് ബസുകൾ നിരത്തിൽ ഇറങ്ങുമ്പോൾ ശരാശരി 50 ലക്ഷം രൂപയ്ക്ക് മുകളിൽ ഡീസൽ ചിലവിൽ കെഎസ്ആർടിസിക്ക് ലാഭം ഉണ്ടാകുമെന്നാണ് മാനേജ്മെൻ്റിൻ്റെ കണക്കുകൂട്ടല്‍. നിലവിൽ ഡീസൽ ബസുകൾക്ക് സിറ്റി സർവീസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ ചിലവ് വരുന്നത്.

ഇലക്ട്രിക് ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പടെ ഒരു കിലോമീറ്റർ സർവീസ് നടത്താൻ 23 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഇതിന്‍റെ ശരാശരി വരുമാനം കിലോമീറ്ററിന് 35 രൂപയുമാണ്. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട്, വികാസ് ഭവൻ, പേരൂർക്കട, നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങളിൽ ഇലക്ട്രിക് ബസുകൾക്കായി ചാർജിങ് സ്‌റ്റേഷനുകളും നിലവിലുണ്ട്.

ഒരു ട്രിപ്പിന് 10 രൂപയുടെ ടിക്കറ്റും ഒരു ദിവസത്തേയ്ക്ക് മുഴുവൻ യാത്ര ചെയ്യുന്നതിന് 30 രൂപയുമാണ് ടിക്കറ്റ്. പുതിയതായി ആരംഭിച്ച കെഎസ്ആർടിസിയുടെ ട്രാവൽ കാർഡും ഇതിൽ ഉപയോ​ഗിക്കുന്നുണ്ടെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി.

Last Updated : Nov 15, 2022, 11:46 AM IST

ABOUT THE AUTHOR

...view details