കേരളം

kerala

ETV Bharat / state

KSRTC| കെഎസ്‌ആർടിസിയിൽ ഡ്രൈവർ കം കണ്ടക്‌ടർ കേഡർ തസ്‌തിക രൂപീകരിച്ചു - PSC KSRTC

തസ്‌തിക രൂപീകരിച്ച് ഉത്തരവിറക്കി എംഡി ബിജു പ്രഭാകർ. രൂപീകരിച്ച തസ്‌തികയ്‌ക്ക് പിഎസ്‌സിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. തസ്‌തിക രൂപീകരിച്ചത് ദീർഘദൂര സർവീസുകൾക്ക്.

ksrtc swift bus driver cum conductor  driver cum conductor  ksrtc  ksrtc swift bus  driver cum conductor ksrtc swift bus  കെഎസ്ആർടിസി  ഡ്രൈവർ കം കണ്ടക്‌ടർ കെഎസ്ആർടിസി  കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്‌ടർ  driver cum conductor vacancy ksrtc  കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്‌ടർതസ്‌തിക  Biju Prabhakar ksrtc  പിഎസ്‌സി കെഎസ്ആർടിസി  PSC KSRTC  ബിജു പ്രഭാകർ
KSRTC

By

Published : Jul 9, 2023, 3:05 PM IST

തിരുവനന്തപുരം : കെഎസ്‌ആർടിസിയിൽ (KSRTC) ഡ്രൈവർ കം കണ്ടക്‌ടർ കേഡർ (driver cum conductor) തസ്‌തിക രൂപീകരിച്ച് എംഡി ബിജു പ്രഭാകർ (Biju Prabhakar) ഉത്തരവിറക്കി. എന്നാൽ പുതിയ തസ്‌തിക രൂപീകരിച്ചതിന് പിഎസ്‌സിയുടെ (PSC) അംഗീകാരം ലഭിച്ചിട്ടില്ല.

ഡ്രൈവർ കം കണ്ടക്‌ടർ കേഡർ തസ്‌തിക രൂപീകരിച്ചു

കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾക്കാണ് തസ്‌തിക രൂപീകരിച്ചതെങ്കിലും സ്വിഫ്റ്റ് ബസുകളിലും (KSRTC Swift Bus) ഇവർ ജോലി ചെയ്യേണ്ടിവരും. ദീർഘദൂര സർവീസുകളുടെ സുരക്ഷ കണക്കിലെടുത്ത് രണ്ട് ഡ്രൈവർമാർ വേണമെന്ന ആവശ്യം നേരത്തെ ഉള്ളതാണെന്നും ചില ബസുകളിൽ രണ്ട് ഡ്രൈവർമാരെ നിയോഗിക്കുകയും അവർ തന്നെ കണ്ടക്‌ടർ ജോലി ചെയ്യുന്ന രീതി ഇപ്പോൾ നിലവിലുണ്ടെന്നും കെഎസ്ആർടിസി ഉത്തരവിൽ പറയുന്നു.

ഈ രീതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് ഡ്രൈവർ കം കണ്ടക്‌ടർ എന്ന കേഡർ സൃഷ്‌ടിക്കാൻ തീരുമാനിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവ് അനുസരിച്ച് 25 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള കെഎസ്ആർടിസി ജീവനക്കാരിൽ നിന്നാണ് താത്‌പര്യ പത്രം മാനേജ്മെൻ്റ് ക്ഷണിച്ചിരിക്കുന്നത്. നിയമിതരാകുന്ന ജീവനക്കാർക്ക് അധിക അലവൻസ് ഉൾപ്പെടെയാണ് വേതനം നൽകുക.

ഒരു മാസം 16 ഡ്യൂട്ടി നിർവഹിക്കണം. പരിശീലനം പൂർത്തിയാക്കുന്ന ജീവനക്കാരെ ഓഗസ്റ്റ് 15 മുതൽ ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് മാനേജ്മെന്‍റ് തീരുമാനം. പുതിയ തലത്തിലേക്ക് നിലവിൽ പിഎസ്‌സിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. എന്നാൽ പിഎസ്‌സിയുടെ അംഗീകാരത്തിനായി ശ്രമം നടത്തുന്നതായി മാനേജ്മെന്‍റ് അറിയിച്ചു.

അതേസമയം, പ്രായപരിധി മാറ്റണമെന്ന ആവശ്യം തൊഴിലാളി സംഘടനകളിൽ നിന്നും ഉയർന്ന് വരുന്നുണ്ട്. മൂന്ന് മാസത്തിന് ശേഷം അപേക്ഷകൾ സമർപ്പിച്ച് ഈ തസ്‌തികയിലേക്ക് മാറുന്നവരുടെ സീനിയോറിറ്റി, ഡ്രൈവർ കം കണ്ടക്‌ടർ തസ്‌തികയിലെ ഏറ്റവും ജൂനിയർ എന്ന ക്രമത്തിൽ അപേക്ഷ സമർപ്പിക്കുന്ന തീയതി അടിസ്ഥാനമാക്കി ക്രമീകരിക്കും. അപേക്ഷകന് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ആനുകൂല്യങ്ങളും നഷ്‌ടപ്പെടില്ല.

ഓരോ മാസവും 20ലധികം ഡ്യൂട്ടി ചെയ്യുന്നവർക്ക് പ്രതിമാസം 1000 രൂപയും, 25ലധികം ഡ്യൂട്ടി ചെയ്യുന്നവർക്ക് പ്രതിമാസം 1500 രൂപയും അധിക അലവൻസ് ആയി അനുവദിക്കും. ഡ്രൈവർ കം കണ്ടക്‌ടറായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഒരു കലണ്ടർ ദിവസം അടിസ്ഥാന ഡ്യൂട്ടിക്ക് പുറമെയുള്ള അധിക ഡ്യൂട്ടിക്ക് കോമ്പൻസേറ്ററി ഓഫ് അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

കെഎസ്ആർടിസിക്ക് പിഴയിട്ട് എംവിഡി : അതേസമയം, കൂളിംഗ് പേപ്പർ ഒട്ടിച്ചതിന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് (Motor Vehicle Department) പിഴയിട്ടു. സ്വിഫ്റ്റ് ഗജരാജ് ബസിനാണ് എംവിഡി (MVD) പിഴയിട്ടത്. കഴിഞ്ഞ മാസമാണ് സംഭവം.

കെഎസ്ആർടിസിക്ക് പിഴയിട്ട് എംവിഡി

കണിയാപുരത്ത് വച്ചാണ് സ്വിഫ്റ്റ് ബസിന് പിഴ ചുമത്തിയത്. 250 രൂപയാണ് പിഴ തുക. കൂളിംഗ് പേപ്പർ ഒട്ടിക്കാൻ പാടില്ല എന്നത് കെഎസ്ആർടിസി ബസുകൾക്കും ബാധകമാണെന്ന് എംവിഡി അധികൃതർ പറഞ്ഞു.

Also read :KSRTC Salary Delay | ശമ്പളവിതരണം ഇനിയും നീളും; പെൻഷൻ മുടങ്ങിയിട്ട് 2 മാസം

ABOUT THE AUTHOR

...view details