തിരുവനന്തപുരം: കെഎസ്ആർടിസി-സ്വിഫ്റ്റിന്‍റെ ഡയറക്‌ടർ ബോർഡിൽ വിഷയ വിദഗ്‌ധരെ ഉൾപ്പെടുത്തി വിപുലീകരിച്ച് സർക്കാർ ഉത്തരവ്. കോഴിക്കോട് ഐഐഎമ്മിലെ പ്രൊഫ. രാജേഷ് എസ്. ഉപാധ്യായുല, എൻ.ഐ.ടി കാലിക്കറ്റിലെ പ്രൊഫ. എം.വി.എൽ.ആർ ആഞ്ചനേയലു എന്നിവരെയാണ് പുതിയതായി ഉൾപ്പെടുത്തിയത്.
കെ സ്വിഫ്റ്റ് ഡയറക്‌ടർ ബോർഡ് വിപുലീകരിച്ചു - കെഎസ്ആർടിസി
ഓപ്പറേഷൻ മേഖലയിലെയും ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ് മേഖലയിലെയും വിദഗ്‌ധരെ ഉൾപ്പെടുത്തിയാണ് കെ സ്വിഫ്റ്റ് ഡയറക്‌ടർ ബോർഡ് വിപുലീകരിച്ചത്.
കെ സ്വിഫ്റ്റ് ഡയറക്‌ടർ ബോർഡ് വിപുലീകരിച്ചു
പ്രൊഫ. രാജേഷ് എസ്. ഉപാധ്യായുല ഓപ്പറേഷൻ മേഖലയിൽ വിദഗ്‌ധനാണ്. ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ് മേഖലയിലെ വിദഗ്‌ധനാണ് പ്രൊഫ. എം.വി.എൽ.ആർ ആഞ്ചനേയലു. ഡയറക്‌ടർ ബോർഡിലേക്ക് മറ്റ് വിഷയങ്ങളിലുള്ള വിദഗ്‌ധരെ താമസിയാതെ ഉൾപ്പെടുത്തും.