കേരളം

kerala

ETV Bharat / state

KSRTC Student Concession Age Limit Increased : കെഎസ്‌ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ : പരമാവധി പ്രായപരിധി 27 ആയി പുനർ നിശ്ചയിച്ചു - Transport Minister Antony Raju

Previous Age Limit For Concession : നേരത്തെ വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25 ആയി ഉത്തരവിറക്കിയിരുന്നു

ksrtc concession  ksrtc  ksrtc concession age limit  age limit increased  Previous Age Limit For Concession  Biju Prabhakar  Student concession  Antony Raju  Pregnant Woman Assaulted In KSRTC  കെഎസ്‌ആര്‍ടിസി  വിദ്യാര്‍ഥി കണ്‍സഷന്‍  പരമാവധി പ്രായപരിധി  വിദ്യാർഥി കൺസഷൻ പ്രായപരിധി  ബിജു പ്രഭാകർ  സിഎംഡി  ആന്‍റണി രാജു
KSRTC Concession Age Limit Increased

By ETV Bharat Kerala Team

Published : Sep 11, 2023, 10:31 PM IST

തിരുവനന്തപുരം :വിദ്യാർഥി കൺസഷന് (Student concession) നിശ്ചയിച്ചിട്ടുള്ള പരമാവധി പ്രായപരിധി 27 വയസായി പുനർനിശ്ചയിച്ചു. പ്രായപരിധി 25 ൽ നിന്നുമാണ് 27 ആയി പുനർനിശ്ചയിച്ചത്. ഇതുസംബന്ധിച്ച് കെഎസ്ആർടിസി (KSRTC) സിഎംഡി ബിജു പ്രഭാകർ (Biju Prabhakar) ഉത്തരവിറക്കി (KSRTC Student Concession Age Limit Increased).

വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25 വയസായി നിശ്ചയിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇതുമൂലം ഉണ്ടാകുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ച് വിദ്യാർഥി സംഘടനകൾ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് (Antony Raju) നൽകിയ നിവേദനം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് പ്രായപരിധി 25ൽ നിന്നും 27ലേക്ക് ഉയർത്തിയത്.

ഇന്നാണ് ഇതുസംബന്ധിച്ച് കെഎസ്ആർടിസി സിഎംഡി ഉത്തരവിറക്കിയത്. നേരത്തെ വിദ്യാർഥി കൺസഷൻ നൽകുന്ന പരമാവധി പ്രായപരിധി 25 വയസായി നിജപ്പെടുത്താനുള്ള മാനേജ്മെൻ്റ് തീരുമാനത്തിനെതിരെ വിദ്യാർഥി സംഘടനകളിൽ നിന്നുപോലും കാര്യമായ എതിർപ്പ് ഉയർന്നിരുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.

കെഎസ്‌ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ : പുതുക്കിയ ഉത്തരവ്
വിദ്യാർഥി കൺസഷൻ സംബന്ധിച്ച് കെഎസ്ആർടിസി മാനേജ്മെന്‍റ് 27-02-2023ൽ പുറത്തിറക്കിയ മാർഗനിർദേശം ഇങ്ങനെയായിരുന്നു:* സർക്കാർ - അർധ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ, സ്പെഷ്യൽ സ്‌കൂളുകൾ, സ്പെഷ്യലി ഏബിൾഡ് ആയ വിദ്യാർഥികൾക്ക് തൊഴിൽ വൈദഗ്‌ധ്യം നൽകുന്ന കേന്ദ്രങ്ങൾ എന്നിവയ്ക്ക് വിദ്യാർഥി കൺസഷൻ നിലവിലെ രീതിയിൽ തുടരും.* സർക്കാർ അർധ സർക്കാർ കോളജുകൾ, സർക്കാർ അർധ സർക്കാർ പ്രൊഫഷണൽ കോളജുകൾ എന്നിവിടങ്ങളിലെ ഇൻകം ടാക്‌സ്, ഐടിസി (ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ്, ജിഎസ്‌ടി) എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾ ഒഴികെയുള്ള മുഴുവൻ വിദ്യാർഥികൾക്കും കൺസഷൻ അനുവദിക്കും.* സെൽഫ് ഫിനാൻസ് കോളജുകളിലെയും സ്വകാര്യ അൺ എയ്‌ഡഡ് സ്‌കൂളുകളിലെയും ബിപിഎൽ പരിധിയിൽ വരുന്ന മുഴുവൻ കുട്ടികൾക്കും സൗജന്യ നിരക്കിൽ കൺസഷൻ അനുവദിക്കും.* സെൽഫ് ഫിനാൻസിങ് കോളജുകൾ സ്വകാര്യ അൺ എയ്‌ഡഡ്, റെക്കഗ്നൈസ്‌ഡ് സ്‌കൂളുകൾ എന്നിവയില്‍ യഥാർഥ ടിക്കറ്റ് നിരക്കിന്‍റെ 35 ശതമാനം തുക വിദ്യാർഥിയും 35 തുക തുക മാനേജ്മെൻ്റും ഒടുക്കണം. യാത്രാനിരക്കിന്‍റെ 30ശതമാനം ഡിസ്‌കൗണ്ടിൽ കൺസഷൻ കാർഡ് അനുവദിക്കും.* പെൻഷൻകാരായ പഠിതാക്കൾ, പ്രായപരിധി ബാധകമല്ലാത്ത റെഗുലർ കോഴ്‌സ് പഠിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് കൺസഷൻ ആനുകൂല്യം നൽകില്ല. വിദ്യാർഥി കൺസഷൻ നൽകുന്നതിനുള്ള പരമാവധി പ്രായപരിധി 25 വയസായി നിജപ്പെടുത്തും.

കെഎസ്‌ആര്‍ടിസി ബസില്‍ ഗര്‍ഭിണിക്ക് നേരെ അതിക്രമം (Pregnant Woman Assaulted In KSRTC ):കെഎസ്ആർടിസി ബസിൽ ഗർഭിണിക്ക് നേരെ ജീവനക്കാരൻ അതിക്രമം നടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി കെഎസ്ആർടിസി വിജിലൻസ് വിഭാഗം (KSRTC vigilance department sought report). കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക് വട്ടപ്പാറ കല്ലയം സ്വദേശി പ്രമോദിനെതിരെയാണ് (42) മലയിൻകീഴ് പൊലീസിനോട് വിജിലൻസ് വിഭാഗം റിപ്പോർട്ട് തേടിയത്.

സെപ്‌റ്റംബര്‍ എട്ട് വെള്ളിയാഴ്‌ച്ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. മെഡിക്കല്‍ കോളജില്‍ നിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകവെ മലയിന്‍കീഴ് മേപ്പൂക്കടയ്‌ക്ക് സമീപത്തുവച്ച് പ്രതി പ്രമോദ് പിന്‍സീറ്റിലിരുന്ന യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ആദ്യം പ്രതിയുടെ കൈ തട്ടി മാറ്റിയെങ്കിലും പിന്നീട് വീണ്ടും കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ABOUT THE AUTHOR

...view details