കേരളം

kerala

ETV Bharat / state

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്; ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി

സംഭവത്തില്‍ കര്‍ശന നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗതാഗത മന്ത്രിയോട് നിര്‍ദേശിച്ചു

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്  ഗതാഗതം  മുഖ്യമന്ത്രി പിണറായി വിജയന്‍  ഗതാഗത മന്ത്രി  തിരുവനന്തപുരം  ksrtc strike  thiruvananthapuram latest news
മുഖ്യമന്ത്രി

By

Published : Mar 4, 2020, 11:03 PM IST

തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാക്കിയുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ ഇടപെട്ട് മുഖ്യമന്ത്രി. ഗതാഗതം തടസപ്പെടുത്തിയുള്ള സമരം ഗൗരവമായി കാണണമെന്നും സംഭവത്തില്‍ കര്‍ശന നടപടി എടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഗതാഗത മന്ത്രിയോട് നിര്‍ദേശിച്ചു.

വഴി മുടക്കിയുള്ള സമരത്തെ തുടര്‍ന്ന് കിഴക്കേക്കോട്ടയില്‍ ബസ് കാത്തിരുന്ന കാച്ചാണി സ്വദേശി സുരേന്ദ്രന്‍ കുഴഞ്ഞ് വീണ് മരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുരേന്ദ്രനെ ഗതാഗതക്കുരുക്ക് മൂലം സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ വന്നതാണ് മരണത്തിലേക്ക് നയിച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പൊലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് തലസ്ഥാനത്ത് ഗതാഗതം സ്‌തംഭിച്ചത്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി വച്ചതിന് പുറമെ ബസുകള്‍ നിരത്തില്‍ തടസമുണ്ടാക്കുന്ന വിധത്തില്‍ നിര്‍ത്തിയിട്ടതും ദുരിതം ഇരട്ടിയാക്കിയിരുന്നു.

രാവിലെ സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡി.റ്റി.ഒ സാം ലോപ്പസ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നായിരുന്നു മിന്നല്‍ പണിമുടക്ക്. അഞ്ച് മണിയോടെ ഇവരെ മോചിപ്പിച്ച ശേഷമാണ് സമരം പിന്‍വലിച്ചത്.

ABOUT THE AUTHOR

...view details