പണിമുടക്കിനിടെ യാത്രക്കാരന്‍റെ മരണം; ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് - the passenger died due to heart attack
സമയബന്ധിതമായി ചികിത്സ നല്‍കിയിരുന്നെങ്കില്‍ സുരേന്ദ്രന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്കിനിടെ യാത്രക്കാരന്‍ സുരേന്ദ്രന്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ സമയബന്ധിതമായി ചികിത്സ നല്‍കിയിരുന്നെങ്കില്‍ സുരേന്ദ്രന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. പണിമുടക്ക് നടന്ന ദിവസം കിഴക്കേകോട്ടയില്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് കാച്ചാണി ഇറയങ്കോട് സ്വദേശി സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും സമരം മൂലം സുരേന്ദ്രനെ വേഗം തന്നെ ആശുപത്രിയില്‍ കഴിഞ്ഞിരുന്നില്ല. ആംബുലന്‍സിന് കടന്നു പോകാന്‍ കഴിയാത്ത രീതിയിലുള്ള ഗതാഗത തടസമായിരുന്നു കാരണം.