കേരളം

kerala

ETV Bharat / state

പൊലീസും ജീവനക്കാരും തമ്മിൽ സംഘർഷം; തലസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സർവീസ് നിർത്തിവെച്ചു

റൂട്ട് മാറി ഓടിയ സ്വകാര്യബസ് കെഎസ്ആർടിസി ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്.തുടർന്ന് കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ സാം ലോപ്പസിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സർവീസ് നിർത്തിവെച്ചത്

KSRTC STRIKE  thiruvananthapuram ksrtc strike  കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക്  കെഎസ്‌ആര്‍ടിസി സർവീസ്  കിഴക്കേകോട്ട
പൊലീസും ജീവനക്കാരും തമ്മിൽ സംഘർഷം; കെഎസ്‌ആര്‍ടിസി സർവീസ് നിർത്തിവെച്ചു

By

Published : Mar 4, 2020, 1:56 PM IST

Updated : Mar 4, 2020, 2:12 PM IST

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ കെഎസ്ആർടിസി ജീവനക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് ജില്ലയിലെ മുഴുവൻ സർവീസും കെഎസ്ആർടിസി നിർത്തിവെച്ചു. റൂട്ട് മാറി ഓടിയ സ്വകാര്യബസ് കെഎസ്ആർടിസി ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ സാം ലോപ്പസിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സർവീസുകൾ നിർത്തിവെച്ചത്. അറസ്റ്റ് ചെയ്ത ഡിടിഒയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപരോധം തുടരുകയാണ്.

പൊലീസും ജീവനക്കാരും തമ്മിൽ സംഘർഷം; തലസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സർവീസ് നിർത്തിവെച്ചു

ആറ്റുകാൽ ഉത്സവം ആരംഭിച്ചതോടെ കെഎസ്ആർടിസി പ്രത്യേക സർവീസ് ആരംഭിച്ചിരുന്നു. രാവിലെ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനെ തടസപ്പെടുത്തി സ്വകാര്യ ബസ് സർവീസ് നടത്താൻ ശ്രമിച്ചു. കെഎസ്ആർടിസി ഡിടിഒ ലോപ്പസിന്‍റെ നേതൃത്വത്തിൽ സ്വകാര്യ ബസ് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സ്വകാര്യ ബസ് ജീവനക്കാരെ പിന്തുണച്ച് പൊലീസ് രംഗത്തെത്തിയതോടെ ഇരുവരും തമ്മിലായി വാക്കേറ്റമുണ്ടാവുകയും ഡിടിഒയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇതോടെ പ്രതിഷേധം ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് പ്രശ്നം പരിഹരിക്കാൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മർദനമേറ്റ മൂന്ന് കെഎസ്ആർടിസി ജീവനക്കാരും ഒരു പൊലീസുകാരനും ആശുപത്രിയില്‍ ചികിത്സയിലാണ്.

Last Updated : Mar 4, 2020, 2:12 PM IST

ABOUT THE AUTHOR

...view details