കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി പണിമുടക്ക്; നിയമസഭയിൽ രൂക്ഷവിമർശനം - heavy protest in assembly

യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കലക്‌ടറെ ചുമതലപ്പെടുത്തിയെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍

ksrtc strike  heavy protest in assembly  കെഎസ്ആർടിസി പണിമുടക്ക്
കെഎസ്ആർടിസി

By

Published : Mar 4, 2020, 8:18 PM IST

തിരുവനന്തപുരം:കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഗുരുതരമായ പ്രശ്‌നമാണെന്നും മന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം പണിമുടക്ക് അവസാനിപ്പിച്ചതായി മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. പണിമുടക്കിനെ തുടർന്ന് ഒരാൾ മരിക്കാനിടയായ സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്‌ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details