കേരളം

kerala

ETV Bharat / state

മഹാനവമിക്ക് പ്രത്യേക സർവീസുകളുമായി കെ.എസ്.ആർ.ടി.സി

ടിക്കറ്റുകൾ ഓൺലൈൻ മുഖേനയും റിസർവേഷൻ ആപ്പായ 'എൻ്റെ കെ.എസ്.ആർ.ടി.സി' വഴിയും ബുക്ക് ചെയ്യാം

ksrtc special services mahanavami  മഹാനവമി കെ.എസ്.ആർ.ടി.സി  മഹാനവമി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ  കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ  ksrtc special services kerala  mahanavami ksrtc special services
കെ.എസ്.ആർ.ടി.സി

By

Published : Oct 13, 2020, 10:23 AM IST

തിരുവനന്തപുരം: മഹാനവമി പ്രമാണിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ ആരംഭിക്കും. ഈ മാസം 21 മുതൽ നവംബർ രണ്ട് വരെ തിരുവനന്തപുരത്ത് നിന്നും കൊല്ലൂർ മൂകാംബികയിലേക്കാണ് പ്രത്യേക സൂപ്പർ ഡീലക്‌സ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കും സർവീസ് നടത്തും.

ബസിൻ്റെ സമയക്രമം:

14:30 തിരുവനന്തപുരം - കൊല്ലൂർ മൂകാംബിക
14:30 കൊല്ലൂർ മൂകാംബിക - തിരുവനന്തപുരം

(എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട്, മംഗലാപുരം വഴിയാണ് കൊല്ലൂർ മൂകാംബിക സർവീസ് നടത്തുന്നത് )

17:01 തിരുവനന്തപുരം - ചെന്നൈ
17:01 ചെന്നൈ- തിരുവനന്തപുരം
(എറണാകുളം, പാലക്കാട് വഴി)

ടിക്കറ്റുകൾ ഓൺലൈൻ മുഖേനയും റിസർവേഷൻ ആപ്പായ 'എൻ്റെ കെ.എസ്.ആർ.ടി.സി' വഴിയും ബുക്ക് ചെയ്യാം.

ABOUT THE AUTHOR

...view details