തിരുവനന്തപുരം: യാത്രക്കാരെ വലച്ച് കെഎസ്ആർടിസി സൂചനാ പണിമുടക്ക്. തെക്കൻ ജില്ലാ യാത്രക്കാരെയാണ് പണിമുടക്ക് കൂടുതൽ ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ വിവിധ ഡിപ്പോകളിൽ രാവിലെ ഏഴ് മണി വരെ 28 സർവീസുകളാണ് നടത്തിയത്. കൊല്ലത്ത് 23 സർവീസുകളും പത്തനംതിട്ടയിൽ 11 സർവീസുകളും നടന്നു. തൃശ്ശൂർ ജില്ലയിൽ രാവിലെ 8.30 വരെ 21 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്തത്.
കെഎസ്ആർടിസി പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാർ - പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാർ
പല ഡിപ്പോകളിൽ നിന്നും ഒരു സർവീസ് പോലും നടന്നില്ല. ദീർഘദൂര സർവീസുകളെയും പണിമുടക്ക് ബാധിച്ചു.
![കെഎസ്ആർടിസി പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാർ KSRTC signal strike കെഎസ്ആർടിസി സൂചനാ പണിമുടക്ക് കെഎസ്ആർടിസി പണിമുടക്ക് KSRTC കെഎസ്ആർടിസി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10739921-thumbnail-3x2-aa.jpg)
കെഎസ്ആർടിസി
കെഎസ്ആർടിസി പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാർ
സമരത്തെ തുടർന്ന് 10 ശതമാനം ബസുകൾ മാത്രമാണ് സംസ്ഥാനത്ത് സർവീസ് നടത്തിയത്. പല ഡിപ്പോകളിൽ നിന്നും ഒരു സർവീസ് പോലും നടന്നില്ല. ദീർഘദൂര സർവീസുകളെയും പണിമുടക്ക് ബാധിച്ചു.
Last Updated : Feb 23, 2021, 12:13 PM IST