തിരുവനന്തപുരം:നീണ്ട ഇടവേളക്ക് ശേഷം കെഎസ്ആർടിസി സർവീസുകൾ നാളെ പുനരാരംഭിക്കും. സംസ്ഥാനത്ത് കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിനാണ് കെഎസ്ആർടിസി സർവീസുകൾ നിർത്തിവെച്ചത്. രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണ് സർവീസ് പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്.
കെ.എസ്.ആർ.ടി.സി സർവീസുകൾ നാളെ പുനരാരംഭിക്കും - KSRTC
കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിനാണ് കെഎസ്ആർടിസി സർവീസുകൾ നിർത്തിവെച്ചത്.
കെ.എസ്.ആർ.ടി.സി സർവീസുകൾ നാളെ പുനരാരംഭിക്കും
അതേസമയം സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്നതിനാൽ തിരക്കേറിയ റൂട്ടുകളിൽ മാത്രമായിരിക്കും കെഎസ്ആർടിസി സർവീസുകൾ നടത്തുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാകും സർവീസുകൾ. യാത്രക്കാരെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല.