കേരളം

kerala

By

Published : Aug 24, 2022, 3:20 PM IST

Updated : Aug 24, 2022, 8:21 PM IST

ETV Bharat / state

ശമ്പളം നൽകാവുന്ന അവസ്ഥയിലല്ലെന്ന് കെഎസ്‌ആര്‍ടിസി ; 103 കോടി അനുവദിക്കണം, ജീവനക്കാരെ പട്ടിണിക്കിടരുതെന്നും ഹൈക്കോടതി

ഓഗസ്റ്റ് 24 ന് ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് കെഎസ്‌ആര്‍ടിസി ശമ്പളം സംബന്ധിച്ച സ്ഥിതി വ്യക്തമാക്കിയത്. സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാൻ സാധിക്കില്ലെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

ഹൈക്കോടതിയിൽ കെഎസ്‌ആര്‍ടിസിയുടെ സത്യവാങ്മൂലം  Ksrtc salary issue submits Affidavit high court  കെഎസ്‌ആര്‍ടിസി  Ksrtc salary issue  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
ശമ്പളം നൽകാവുന്ന അവസ്ഥയിലല്ലെന്ന് കെഎസ്‌ആര്‍ടിസി; '103 കോടി അനുവദിക്കണം', ജീവനക്കാരെ പട്ടിണിക്കിടരുതെന്നും ഹൈക്കോടതി

തിരുവനന്തപുരം :ശമ്പളം നൽകാവുന്ന അവസ്ഥയിലല്ലെന്ന് കെഎസ്‌ആര്‍ടിസി വീണ്ടും ഹൈക്കോടതിയിൽ. സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കില്ല. കെഎസ്‌ആർടിസി ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച സത്യവാങ്‌മൂലം സമർപ്പിച്ചു. യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതും ധനസഹായം അനുവദിക്കാത്തതിന് കാരണമാണെന്ന് വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

ALSO READ|കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സാമ്പത്തിക സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തിയിരുന്നു. ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാരിന്‍റെ നിലപാടെന്നും കെഎസ്‌ആർടിസി കോടതിയില്‍ അറിയിച്ചു.

ജീവനക്കാരെ പിന്തുണച്ച് കോടതി :103 കോടി അടിയന്തരമായി കെഎസ്‌ആര്‍ടിസിക്ക് നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. സെപ്‌റ്റംബർ ഒന്നിന് മുൻപ് ഈ തുക നൽകണം. കെഎസ്‌ആര്‍ടിസി തൊഴിലാളികളെ പട്ടിണിക്കിടരുതെന്നും കോടതി പറഞ്ഞു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകാനാണ് 103 കോടി കെഎസ്‌ആർടിസി ആവശ്യപ്പെട്ടത്. ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹർജി സെപ്‌റ്റംബർ ഒന്നിലേക്ക് മാറ്റി. പ്രവർത്തന മൂലധന സഹായം വേണമെന്ന കെഎസ്‌ആർടിസിയുടെ ആവശ്യത്തില്‍ മറുപടി അറിയിക്കാനും സർക്കാരിന് നിർദേശം നല്‍കി.

ഈ 103 കോടി രൂപ അടിയന്തരമായി നൽകാനാണ് സർക്കാരിന് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബഞ്ചിന്‍റേതാണ് നടപടി. കഴിഞ്ഞ രണ്ട് മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി സമയം അനുവദിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം കോടതി ആദ്യഘട്ടത്തിൽ അംഗീകരിച്ചിരുന്നില്ല. പിന്നീട്, ഒരാഴ്‌ച കൂടി സമയം അനുവദിക്കുകയായിരുന്നു. യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതും സർക്കാർ ധനസഹായം അനുവദിക്കാത്തതിന് കാരണമായിരുന്നു.

ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സഹായിക്കുള്ളൂവെന്നാണ് സർക്കാരിന്‍റെ നിലപാടെന്നും കെഎസ്ആർടിസി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 250 കോടി പ്രവർത്തന മൂലധന സഹായമായി വേണമെന്ന കെഎസ്‌ആര്‍ടിസിയുടെ ആവശ്യം പരിഗണിച്ച്, ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും സിംഗിൾ ബഞ്ച് ഉത്തരവിലുണ്ട്.

Last Updated : Aug 24, 2022, 8:21 PM IST

ABOUT THE AUTHOR

...view details