തിരുവനന്തപുരം:ശമ്പളവിതരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശമ്പളം നൽകുന്നതിൽ യാതൊരു വിട്ടുവീഴ്‌ചയും പാടില്ലെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.സി നൽകിയ ഉപഹർജിയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
'ശമ്പളവിതരണം ഉറപ്പാക്കണം'; കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും - KSRTC Salary issue
കെ.എസ്.ആര്‍.ടി.സി നൽകിയ ഉപഹർജിയും ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കുന്നുണ്ട്
!['ശമ്പളവിതരണം ഉറപ്പാക്കണം'; കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ശമ്പളവിതരണം ഉറപ്പാക്കാന്‍ ഹൈക്കോടതിയില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി High Court Will consider petition today on ksrtc Salary issue KSRTC Salary issue ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി കെഎസ്‌ആര്‍ടിസി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15704825-thumbnail-3x2-ksrtc.jpg)
'ശമ്പളവിതരണം ഉറപ്പാക്കണം'; കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്നും പരിഗണിയ്‌ക്കും
ഓഫിസ് പ്രവർത്തനങ്ങളടക്കം തടസപ്പെടുത്തിയുള്ള തൊഴിലാളി യൂണിയനുകളുടെ സമരത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ടാണ് ഈ ഉപഹര്‍ജി. നേരത്തെ ഹർജിയിൽ തൊഴിലാളി യൂണിയനുകൾക്ക് പ്രത്യേക ദൂതൻ മുഖേന കോടതി നോട്ടിസ് അയച്ചിരുന്നു. ഇതില്‍ ജീവനക്കാരുടെ സമരത്തിൽ കോടതി അതൃപ്‌തി പ്രകടിപ്പിക്കുകയുണ്ടായി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഇരു ഹർജികളും പരിഗണിക്കുന്നത്.
TAGGED:
KSRTC Salary issue