കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന് - KSRTC SALARY CRISIS

കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി നിലനിൽക്കുന്നതിനാൽ യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഉറപ്പായ സാഹചര്യത്തിലാണ് മന്ത്രിതലത്തിൽ ചർച്ച.

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി  ഗതാഗത മന്ത്രി ആന്‍റണി രാജു യൂണിയനുമായി ചർച്ച  കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയൻ  കെഎസ്ആർടിഇഎ  KSRTC SALARY CRISIS  TRANSPORT MINISTER ANTONY RAJU TRADE UNION MEETING
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഗതാഗത മന്ത്രി തൊഴിലാളി സംഘടനകളുമായി ഇന്ന് ചർച്ച നടത്തും

By

Published : May 5, 2022, 12:43 PM IST

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്‍റണി രാജു വിളിച്ച കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന്(മെയ് 5). വൈകിട്ട് മൂന്നു മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. കെഎസ്ആർടിഇഎ, ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയുടെ പ്രതിനിധികളുമായാണ് ചര്‍ച്ച.

അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യൂണിയനുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇതുവരെ ശമ്പള വിതരണം നടത്താന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. ശമ്പളം നല്‍കാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ട 65 കോടി സഹായത്തിന്‍റെ കാര്യത്തിലും ഇതുവരെ തീരുമാനമായില്ല.

ഇതോടെ പണിമുടക്ക് ഉറപ്പായ സാഹചര്യത്തിലാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്.

Also Read: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: തൊഴിലാളി സംഘടനകളുമായി നാളെ ചര്‍ച്ച

ABOUT THE AUTHOR

...view details