തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ ജീവനക്കാരന്‍റെ പ്രതിഷേധം. കണ്ടക്‌ടർ ഗോപീഷ് ആണ് കുടുംബസമേതം നിൽപ് സമരം നടത്തി പ്രതിഷേധിക്കുന്നത്. രോഗബാധിതനായ താൻ ആത്മാർഥമായി ജോലി ചെയ്‌തിട്ടും രണ്ട് മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് ഗോപീഷ് പറയുന്നു. ശമ്പളത്തിന് പകരം കൂപ്പൺ നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും ഗോപീഷ്.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; കാട്ടാക്കട ഡിപ്പോയിൽ ജീവനക്കാരനും കുടുംബവും നിൽപ് സമരത്തിൽ - കെഎസ്ആർടിസി ജീവനക്കാരൻ സമരത്തിൽ
ശമ്പളത്തിന് പകരം കൂപ്പൺ നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് കെഎസ്‌ആർടിസി ജീവനക്കാരൻ കാട്ടാക്കട ഡിപ്പോയിൽ നിൽപ് സമരം നടത്തുന്നത്.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; കാട്ടാക്കട ഡിപ്പോയിൽ ജീവനക്കാരനും കുടുംബവും നിൽപ് സമരത്തിൽ
അതേസമയം, 24,477 സ്ഥിരം ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്‍റെ 75% വിതരണം ചെയ്‌തുവെന്ന് അധികൃതര്‍ അറിയിച്ചു. 55.77 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ ഏഴ് കോടി രൂപ കെഎസ്‌ആര്‍ടിസിയുടെ ഫണ്ടില്‍ നിന്നുമാണ് നല്‍കിയത്.