കേരളം

kerala

ETV Bharat / state

കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളപ്രതിസന്ധി: സമരം പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍

ചീഫ് ഓഫീസിന് മുന്നില്‍ സമരം നടത്താന്‍ സിഐടിയുവും, രാപ്പകല്‍ സമരം നടത്താന്‍ ഐഎന്‍ടിയുസിയും തീരുമാനിച്ചിട്ടുണ്ട്.

ksrtc salary crisis  salary crisis in ksrtc  ksrtc salary issue  kerala rtc salary crisis  kerala rtc trade union strike  കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധി  കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ സമരം
ശമ്പളപ്രതിസന്ധിയില്‍ വീണ്ടും കെഎസ്ആര്‍ടിസി: സമരം പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍

By

Published : Jun 4, 2022, 7:49 AM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യപിച്ച് തൊഴിലാളി സംഘടനകള്‍. ശമ്പളവിതരണം ഈ മാസത്തിലും വൈകുമെന്ന് മാനേജ്‌മെന്‍റ് അറിയച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി സംഘടനകള്‍ രംഗത്തെത്തിയത്. തിങ്കളാഴ്‌ച (06.06.22) മുതല്‍ ചീഫ് ഓഫീസിന് മുന്നില്‍ സമരം നടത്താന്‍ ഇടത് തൊഴിലാളി സംഘടനയായ സിഐടിയുവും, രാപ്പകല്‍ സമരം നടത്താന്‍ ഐഎന്‍ടിയുസിയും തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സമരമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന നിലപാടാണ് ബിഎംഎസും സ്വീകരിച്ചിരിക്കുന്നത്. ശമ്പള പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ മാനേജ്മെന്‍റ് വിളിച്ച യോഗം ഇന്നലെ തൊഴിലാളി സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു. ഈ മാസം 20-ാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് മാനേജ്മെന്‍റ് അറിയച്ചതിനെ തുടര്‍ന്നാണ് യൂണിയനുകള്‍ യോഗം ബഹിഷ്‌കരിച്ചത്.

കൃത്യസമയത്ത് ശമ്പളം നല്‍കണമെങ്കില്‍ സർക്കാരിൽ നിന്ന് പണം വാങ്ങി വരണമെന്ന ധിക്കാരപരമായ നിലപാടാണ് സിഎംഡി സ്വീകരിച്ചതെന്ന് സിഐടിയു നേതാക്കൾ ആരോപിച്ചു. മാനേജമെന്‍റിന്‍റെ പിടിപ്പുകേടാണ് പ്രതിസന്ധികൾക്ക് കാരണമെന്നും യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണ് ആദ്യം ശമ്പളം ഉറപ്പാക്കൂ, അത് കഴിഞ്ഞാകാം ചർച്ച എന്ന നിലപാട് സ്വീകരിച്ച് സംഘടനകൾ ചർച്ച ബഹിഷ്‍കരിച്ചത്.

കഴിഞ്ഞ മാസത്തിലും വൈകിയാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം പൂര്‍ത്തിയായത്. ശമ്പള വിതരണനത്തിന് സര്‍ക്കാരില്‍ നിന്ന് 60 കോടി രൂപ സഹായവും കഴിഞ്ഞ മാസം ഡിപ്പാര്‍ട്ട്മെന്‍റിന് ലഭിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് മാനേജ്‌മെന്‍റ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശമ്പളപ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം കണ്ടെത്തിയത്.

ABOUT THE AUTHOR

...view details