കേരളം

kerala

ETV Bharat / state

KSRTC Salary Delay | ശമ്പളവിതരണം ഇനിയും നീളും; പെൻഷൻ മുടങ്ങിയിട്ട് 2 മാസം

ഈ മാസത്തെ കെഎസ്ആർടിസി ശമ്പളവിതരണം നീളും. സർക്കാർ സഹായവും ലഭിച്ചിട്ടില്ല. സർക്കാർ നൽകാമെന്നേറ്റ തുക ലഭിച്ചാലേ ശമ്പളം വിതരണം ചെയ്യാനാകൂവെന്ന നിലപാടിലാണ് മാനേജ്‌മെന്‍റ്

Ksrtc salary delay  Ksrtc salary  ksrtc  salary delay ksrtc  കെഎസ്ആർടിസി  കെഎസ്ആർടിസി ജീവനക്കാർ  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി  കെഎസ്ആർടിസി ശമ്പളം  കെഎസ്ആർടിസി വരുമാനം  ഗതാഗത മന്ത്രി ആൻ്റണി രാജു  കെഎസ്ആർടിസി മാനേജ്‌മെന്‍റ്  കെഎസ്ആർടിസി പ്രതിസന്ധി  ksrtc management  Ksrtc salary issue  Ksrtc salary pending  ksrtc salary news  കെഎസ്ആർടിസി വാർത്തകൾ  കെഎസ്ആർടിസി ശമ്പളം കാലതാമസം  കെഎസ്ആർടിസി ശമ്പളവിതരണം
Ksrtc

By

Published : Jul 8, 2023, 1:18 PM IST

Updated : Jul 8, 2023, 2:02 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പള വിതരണം വൈകും. കെഎസ്ആർടിസിയുടെ ടിക്കറ്റ്, ടിക്കറ്റേതര വരുമാനത്തിൽ നിന്നാണ് ജീവനക്കാരുടെ ശമ്പളത്തിന്‍റെ ആദ്യ ഗഡുവായ 50 ശതമാനം വിതരണം ചെയ്യുന്നത്. എന്നാൽ, ഈ വരുമാനം ഡീസൽ ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾക്ക് വിനിയോഗിച്ചതായും സർക്കാർ സഹായം ലഭിച്ചാലേ ശമ്പളം വിതരണം ചെയ്യാനാകൂവെന്നുമുള്ള നിലപാടിലാണ് മാനേജ്മെന്‍റ് (ksrtc management).

എല്ലാ മാസവും കൃത്യം അഞ്ചിന് മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആൻ്റണി രാജുവും കെഎസ്ആർടിസി മാനേജ്മെൻ്റും ജീവനക്കാർക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ, ജൂലൈ ഏഴ് കഴിഞ്ഞിട്ടും ജൂൺ മാസത്തെ ശമ്പളത്തിൻ്റെ ആദ്യ ഗഡു നൽകാത്തതിനെ തുടർന്ന് കടുത്ത അതൃപ്‌തിയിലാണ് ജീവനക്കാർ. മാത്രമല്ല, സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തിലെ പ്രതിസന്ധിയും ശമ്പളവിതരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

സാധാരണ ശമ്പള വിതരണത്തിന് സർക്കാർ സഹായമായി 50 കോടി രൂപയായിരുന്നു നൽകിയിരുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് 30 കോടി രൂപയായി ചുരുക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ മാസത്തെ സാമ്പത്തിക സഹായം സർക്കാർ ഇതുവരെ കെഎസ്ആർടിസിക്ക് നൽകിയിട്ടില്ല.

ശമ്പള വിതരണത്തിന് പുറമേ കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം (ksrtc pension) മുടങ്ങിയിട്ടും രണ്ടു മാസമായി. പെൻഷൻ വിതരണം മുടങ്ങിയതോടെ അര ലക്ഷത്തോളം വരുന്ന പെൻഷൻകാരാണ് ദുരിതത്തിലായിരിക്കുന്നത്. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള കരാർ അനുസരിച്ച് സഹകരണ വകുപ്പാണ് ഓരോ വർഷവും പെൻഷൻ നൽകാനുള്ള തുക നൽകിയിരുന്നത്. എന്നാൽ, ഈ കരാർ അവസാനിച്ചു.

പുതിയ കരാർ ഒപ്പുവയ്ക്കാൻ വൈകുന്നത് മൂലമാണ് പെൻഷൻ വിതരണം വൈകുന്നതെന്നാണ് അധികൃതരിൽ നിന്നും ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൃത്യം അഞ്ചിന് തന്നെ ആദ്യ ഗഡുവായ 50 ശതമാനം കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്നും സർക്കാർ സഹായം ലഭിക്കുന്ന മുറക്ക് രണ്ടാം ഗഡുവായ 50 ശതമാനവും നൽകി ആ മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കുകയാണ് ചെയ്യുന്നത്.

തൊഴിലാളി സംഘടനകളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് മാനേജ്മെൻ്റ് ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാൻ ആരംഭിച്ചത്. എന്നാൽ, ജീവനക്കാർ പരസ്യമായി പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് മാനേജ്മെന്‍റ് തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. ശമ്പളം ഗഡുക്കളായി വേണ്ടാത്ത ജീവനക്കാർക്ക് സർക്കാർ സഹായം ലഭിച്ചശേഷം മുഴുവൻ ശമ്പളവും നൽകാമെന്നായിരുന്നു ധാരണ. എന്നാൽ, കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാരും നിലവിൽ ഗഡുക്കളായാണ് ശമ്പളം കൈപ്പറ്റുന്നത്.

'രക്ഷപ്പെടുത്താൻ ശ്രമം': വർക്ക് ഷോപ്പുകൾ നവീകരിക്കുന്നതിന്‍റെ ഭാഗമായി തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ കൺസള്‍റ്റൻസിയായി കെഎസ്ആർടിസി നിയമിച്ചിരുന്നു. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ മുൻ ഓപ്പറേഷൻസ് വിഭാഗം തലവന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് നിയമിച്ചത്. നിലവിൽ കെഎസ്ആർടിസിയുടെ 12,00 ബസുകളാണ് പ്രവർത്തനക്ഷമമല്ലാത്തത്.

ഇതിൽ പകുതിയോളം ബസുകൾ എങ്കിലും നിരത്തിലിറക്കാൻ സാധിച്ചാൽ മാസവരുമാനത്തിൽ 25 കോടിയോളം രൂപയുടെ വർധനവുണ്ടാകും. നിലവിൽ കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ സിഎംഡി ബിജു പ്രഭാകർ അടങ്ങുന്ന സംഘം ചെന്നൈയിൽ പോയി ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ കൺസള്‍റ്റൻസിയായി നിയമിച്ചുകൊണ്ടുള്ള നടപടി.

More read :KSRTC |'ആള് തമിഴ്‌നാട്ടില്‍ നിന്ന് വരും', കെഎസ്ആർടിസിയെ നവീകരിച്ച് രക്ഷപെടുത്താൻ തീവ്രശ്രമം...

Last Updated : Jul 8, 2023, 2:02 PM IST

ABOUT THE AUTHOR

...view details