തിരുവനന്തപുരം:സംസ്ഥാനത്ത് നിര്‍ത്തി വച്ച കെഎസ്ആർടിസി സർവീസുകൾ ഇന്നുമുതല്‍ പുനഃരാരംഭിച്ചു. താൽക്കാലിക ആശ്വാസമായി സംസ്ഥാന സർക്കാർ അനുവദിച്ച 20 കോടി അക്കൗണ്ടിൽ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. തുക അക്കൗണ്ടിൽ ലഭിച്ചതോടെ ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐഒസി) നൽകാനുണ്ടായിരുന്ന 15 കോടി രൂപ കുടിശിക കെഎസ്ആർടിസി അടച്ചു തീർത്തു.
ജൂലൈ മാസത്തിലെ ശമ്പള വിതരണവും ഭാഗികമായി തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തൂപ്പുകാർ ഉൾപ്പെടെയുള്ള കരാർ ജീവനക്കാർക്കാണ് ശമ്പളം വിതരണം ചെയ്‌തത്. നേരത്തെ 123 കോടി രൂപയുടെ സഹായ അഭ്യർഥനയാണ് കെഎസ്ആർടിസി നൽകിയത്. ഇതു പിൻവലിച്ച് 103 കോടി രൂപയുടെ പുതിയ അപേക്ഷ സമർപ്പിച്ചു.