കേരളം

kerala

ETV Bharat / state

രാത്രി കർഫ്യൂ : സർവീസുകള്‍ പുനക്രമീകരിച്ച് കെ.എസ്.ആർ.ടി.സി - സംസ്ഥാനത്ത് രാത്രി കർഫ്യൂ

രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ കൂടുതൽ സർവീസുകൾ നടത്താൻ തീരുമാനം.

KSRTC reschedule service in the view of covid spread  സർവീസ് പുനക്രമീകരണവുമായി കെ.എസ്.ആർ.ടി.സി  സംസ്ഥാനത്ത് രാത്രി കർഫ്യൂ  KSRTC bus timing change
കൊവിഡ് സാഹചര്യത്തിൽ സർവീസ് പുനക്രമീകരണവുമായി കെ.എസ്.ആർ.ടി.സി

By

Published : Apr 22, 2021, 7:59 PM IST

തിരുവനന്തപുരം: രാത്രി കർഫ്യൂ നിയന്ത്രണങ്ങൾ നിലനിൽക്കെ കെ.എസ്.ആർ.ടി.സി സർവീസുകള്‍ പുനക്രമീകരിച്ചു. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ കൂടുതൽ സർവീസുകൾ നടത്താൻ തീരുമാനമായി. പരമാവധി ഓഡിനറി, ഹ്രസ്വദൂര, ഫാസ്റ്റ് ബസുകൾ ഈ സമയം സർവീസ് നടത്തും. രാത്രി കർഫ്യൂ സമയം 60 ശതമാനം ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. ഡബിൾ ഡ്യൂട്ടി സമ്പ്രദായം 20 ശതമാനത്തിലധികം ജീവനക്കാർക്ക് അനുവദിക്കേണ്ടെന്നും തീരുമാനിച്ചു. പകൽ സമയം മുഴുവൻ ദീർഘദൂര സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഒരേ ഡിപ്പോയിൽ നിന്നും ഒരേസമയം ഒന്നിൽ കൂടുതൽ ബസുകൾ ഒരു റൂട്ടിലേക്ക് സർവീസ് നടത്തില്ല. ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ തമ്മിൽ 15 മുതൽ 30 മിനിട്ട് വരെ ഇടവേളയുണ്ടാകും.

Also read: സംസ്ഥാനത്ത് 26,995 പേര്‍ക്ക് കൂടി കൊവിഡ്

അതേസമയം ബസുകളിലെ നിയന്ത്രണങ്ങളും കർശനമാക്കി. മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കില്ല. യാത്രയിലുടനീളം മാസ്ക് ശരിയായി ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടർ ഉറപ്പുവരുത്തണം. അത് പാലിക്കാത്തവര്‍ക്ക് യാത്ര അനുവദിക്കില്ല. തർക്കമുണ്ടായാൽ പൊലീസിന്‍റെ സഹായവും ഉറപ്പാക്കും. കണ്ടക്ടർമാർ നിർബന്ധമായും മാസ്ക് ധരിക്കണം. സർവീസ് കഴിഞ്ഞ് വരുന്ന ബസുകൾ അണുവിമുക്തമാക്കും.

Also read:വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷം ; കൊവിഡ് രോഗികള്‍ കടുത്ത പ്രതിസന്ധിയില്‍

ABOUT THE AUTHOR

...view details