കേരളം

kerala

By

Published : Jul 5, 2021, 4:53 PM IST

ETV Bharat / state

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം ചൊവ്വാഴ്ച മുതൽ

പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി 65.84 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി പെൻഷനായി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യുക.

KSRTC pension distribution from Tuesday  കെ.എസ്.ആർ.ടി.സി പെൻഷൻ  KSRTC pension  ഗതാഗത മന്ത്രി ആന്‍റണി രാജു  Transport Minister Anthony Raju  പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി  Primary Agricultural Society  കെ.എസ്.ആർ.ടി.സി  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram News  KSRTC
കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം ചൊവ്വാഴ്ച മുതൽ

തിരുവനന്തപുരം :കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം ചൊവ്വാഴ്ച മുതലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പെൻഷൻ നൽകുന്നതിനുള്ള തുക ലഭ്യമാക്കുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മെയ് മാസത്തിൽ അവസാനിച്ചിരുന്നു.

ഇത് ഒരുമാസത്തേക്ക് പുതുക്കുന്നതിനുള്ള എം.ഒ.യു കെ.എസ്.ആർ.ടി.സി സി.എം.ഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എം.ഡി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ ഒപ്പുവച്ചു. ഇതേ തുടർന്നാണ് പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യുന്നത്.

ALSO READ:'മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം'; ആരോഗ്യവകുപ്പിനോട് കേന്ദ്രസംഘം

2018 മുതൽ പെൻഷൻ വിതരണം നടത്തിയ ഇനത്തിൽ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റികൾക്ക് ഇതുവരെ 2432 കോടി രൂപ സർക്കാരിൽ നിന്ന് തിരിച്ചടച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ABOUT THE AUTHOR

...view details