കേരളം

kerala

ETV Bharat / state

കെ.എസ്‌.ആര്‍.ടി.സി ശമ്പള പരിഷ്‌കരണം: ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത

കെ.എസ്‌.ആര്‍.ടി.സി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ ജനുവരി മൂന്നിന് വീണ്ടും ചര്‍ച്ച നടത്തുമെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു.

Antony Raju statement in KSRTC pay revision  KSRTC pay revision  കെ.എസ്‌.ആര്‍.ടി.സി ശമ്പള പരിഷ്‌കരണം  കെ.എസ്‌.ആര്‍.ടി.സിയെക്കുറിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
കെ.എസ്‌.ആര്‍.ടി.സി ശമ്പള പരിഷ്‌കരണം: ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി

By

Published : Dec 26, 2021, 1:26 PM IST

തിരുവനന്തപുരം:കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് ചെറിയ കാര്യങ്ങളില്‍ മാത്രമാണ്. തര്‍ക്കവിഷയത്തില്‍ ജനുവരി മൂന്നിന് വീണ്ടും ചര്‍ച്ചകള്‍ നടത്താനാണ് നിലവില്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശമ്പളക്കരാര്‍ ഈ മാസം ഒപ്പിട്ടില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകളുടെ തീരുമാനം. ശമ്പളക്കരാര്‍ ഈ മാസം ഒപ്പിട്ടില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനും ജനുവരിയിലെ മന്ത്രിതല ചര്‍ച്ച ബഹിഷ്‌ക്കരിക്കാനുമാണ് കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകളുടെ തീരുമാനം.

'ശമ്പള പരിഷ്‌കരണത്തില്‍ ആശങ്ക വേണ്ട'

സര്‍ക്കാര്‍ വാക്കുപാലിക്കാന്‍ തയ്യാറാകണമെന്നും ഉദ്യോഗസ്ഥര്‍ ഭരണത്തില്‍ കൈകടത്തുന്നത് തടയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഈ മാസം ഒമ്പതിന് ഗതാഗത മന്ത്രിയുമായി നടത്തിയ അവസാനവട്ട ചര്‍ച്ചയിലാണ് ശമ്പള പരിഷ്‌ക്കരണത്തിന് അനുമതിയായത്. ജനുവരി മാസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന ഉറപ്പും നല്‍കി.

എന്നാല്‍ കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി സി.എം.ഡി വിളിച്ച ചര്‍ച്ചയില്‍ കരാര്‍ ഒപ്പിടുന്നതിനു മുന്‍പ് തുടര്‍ ചര്‍ച്ചകള്‍ വേണമെന്നാണ് അറിയിച്ചത്. വ്യവസ്ഥകളെല്ലാം പറഞ്ഞുറപ്പിച്ചിട്ട് ഇനിയെന്ത് ചര്‍ച്ചയെന്നാണ് യൂണിയനുകളുടെ ചോദ്യം. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നാണ് ഗതാഗതമന്ത്രി ആന്‍റണി രാജു പറയുന്നത്.

തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് ചെറിയ കാര്യങ്ങളില്‍ മാത്രമാണ്. തര്‍ക്കവിഷയത്തില്‍ ജനുവരി മൂന്നിന് വീണ്ടും ചര്‍ച്ചകള്‍ നടത്താനാണ് നിലവില്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച പരിഷ്‌ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ലെന്നും ഉടനെ ശമ്പള പരിഷ്‌ക്കരണ ബില്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പെന്‍ഷനും വര്‍ധിപ്പിക്കണമെന്ന് ആവശ്യം

നിരന്തരമായ പ്രക്ഷോഭങ്ങള്‍ക്കും പല തലത്തിലുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയിലിന് തുല്യമായി ശമ്പള പരികഷ്‌കരണത്തിന് ധാരണയായത്. കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 രൂപയായിരിക്കും. ഡി.എ 137 ശതമാനം. എച്ച്‌.ആര്‍.എ നാല് ശതമാനം, കുറഞ്ഞത് 1200 രൂപ കൂടിയത് 5000 ശതമാനവുമാക്കി, പ്രസാവവധി 180 ദിവസം എന്നത് ഒന്നരവര്‍ഷമാക്കി. ആറ് മാസത്തിന് ശേഷം പ്രതിമാസം 5000 രൂപ നല്‍കും.

500 കിലോ മീറ്റര്‍ വരെയുള്ള ദീര്‍ഘദൂര ബസുകള്‍ക്കായി ഡ്രൈവര്‍ കം കണ്ടക്‌ടര്‍ കേഡര്‍ നടപ്പാക്കാനും ധാരണയായിട്ടുണ്ട്. അതേസമയം ശമ്പള പരിഷ്‌ക്കരണം നടത്തുന്നതിനോടെപ്പം പെന്‍ഷനും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം തുടരുകയാണ്.

ALSO READ |കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച്, ജീപ്പ് തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങൾ

ABOUT THE AUTHOR

...view details