കേരളം

kerala

ETV Bharat / state

Sabarimala: ശബരിമല സർവീസ്, കെ.എസ്‌.ആര്‍.ടി.സി ബസുകളില്‍ ചോര്‍ച്ച; ഡിപ്പോ എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍ - Suspension for Employee KSRTC Pampa-Nilakkal

ബസുകളുടെ മേൽക്കൂര ചോർന്ന് വെള്ളം ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് ഡിപ്പോ എഞ്ചിനീയർ സി.എസ് സന്തോഷിനെയാണ് സസ്പെഡ് ചെയ്‌തത്.

കെ.എസ്‌.ആര്‍.ടി.സി ബസ്  പമ്പ - നിലയ്ക്കൽ കെ.എസ്‌.ആര്‍.ടി.സി ബസ്  ഡിപ്പോ എഞ്ചിനീയര്‍ കെ.എസ്‌.ആര്‍.ടി.സി ബസ്  ഡിപ്പോ എഞ്ചിനീയർ കെ.എസ്‌.ആര്‍.ടി.സി ബസ്  Sabarimala KSRTC Pampa-Nilakkal buses  Suspension for Employee KSRTC Pampa-Nilakkal  Suspension for Employee KSRTC
Sabarimala: പമ്പ - നിലയ്ക്കൽ കെ.എസ്‌.ആര്‍.ടി.സി ബസുകളില്‍ ചോര്‍ച്ച; ഡിപ്പോ എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

By

Published : Nov 15, 2021, 10:53 PM IST

തിരുവനന്തപുരം:പമ്പ - നിലയ്ക്കൽ ചെയിൻ സർവീസ് നടത്തിപ്പിനായി നൽകിയ ബസുകളിൽ ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. രണ്ട് ബസുകളുടെ മേൽക്കൂര ചോർന്ന് വെള്ളം ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് ഡിപ്പോ എഞ്ചിനീയർ സി.എസ് സന്തോഷിനെ കെ.എസ്‌.ആര്‍.ടി.സി സസ്പെഡ് ചെയ്യുകയായിരുന്നു. ബസുകൾ നൽകുന്നതിൻ്റെ ചുമതല വഹിച്ചിരുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഉദ്യാഗസ്ഥനാണ് ഇയാള്‍.

സംഭവം പതിവായതോടെ നടപടി

റിസർവ് പൂളിൽ കണ്ടീഷൻ ഉള്ള ആയിരം ബസുകള്‍ ഉള്ളപ്പോള്‍ തകരാറുള്ള ബസുകൾ പരിശോധിക്കാതെ നല്‍കിയതാണ് നടപടിയ്‌ക്ക് ആധാരം. പതിവ് സംഭവമായതോടെയാണ് ആദ്യമായി നടപടി സ്വീകരിച്ചത്. ശബരിമല സ്പെഷ്യൽ സർവീസ് നടത്താനായി അനുയോജ്യമായ ബസുകൾ നൽകുന്നതിന് വേണ്ടി നേരത്തെ അറിയിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ ബസുകളുടെ മെക്കാനിക്കൽ കണ്ടീഷൻ, ബോഡി കണ്ടീഷൻ എന്നിവ പരിശോധിച്ച് കുറ്റമറ്റതാക്കി രണ്ട് ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കി തിരുവനന്തപുരം ഡി.സി.പിക്ക് കീഴിലുള്ള മൂന്ന് ഡി.പി.സി വർക്ക്‌ഷോപ്പ് തലവൻമാർക്ക് ചുമതലയും നൽകിയിരുന്നു.

ALSO READ:ഹിന്ദുത്വ പുസ്‌തക വിവാദം: സൽമാൻ ഖുർഷിദിന്‍റെ വീട് തീയിട്ട 20 പേര്‍ക്കെതിരെ കേസ്

തുടർന്ന്, തിരുവനന്തപുരം ഡി.സി.പി പൂളിൽ നിന്നുള്ള ബസുകളിൽ മെക്കാനിക്കൽ കണ്ടീഷൻ, ബോഡി കണ്ടീഷൻ എന്നിവ പരിശോധിച്ച്, ഡിപ്പോ എഞ്ചിനീയറും, അസിസ്റ്റന്‍റ് ഡിപ്പോ എ‍ഞ്ചിനീയറും റിപ്പോർട്ട് നൽകിയ ബസുകളാണ് പമ്പയിലേക്ക് അയച്ചത്.

ഇതിൽ ജെ.എന്‍ 481, ജെ.എന്‍ 434 എന്നീ ബസുകളുടെ മേൽക്കൂര ചോർന്ന് വെള്ളം ഒലിക്കുന്ന വീഡിയോ യാത്രക്കാരും, ബസ് ജീവനക്കാരും സി.എം.ഡിക്ക് അയച്ച് കൊടുത്തു. ഇതിനെ തുടർന്നാണ് ഡിപ്പോ എഞ്ചിനീയറെ സസ്പെൻഡ് ചെയ്‌തത്.

ABOUT THE AUTHOR

...view details